വെറും ആറ് മാസത്തിൽ വിളവെടുക്കാം ; പാഷൻ ഫ്രൂട്ട് വീട്ടിൽ കൃഷി ചെയ്യുന്നവർ ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി 

ന്യൂസ് ഡെസ്ക് : നമ്മളുടെ പലരുടേയും വീട്ടില്‍ സര്‍വ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്. വിപണിയിലും ഏറ്റവും സവിശേഷമായ പഴങ്ങളില്‍ ഒന്നാണ് പാഷന്‍ ഫ്രൂട്ട് എന്നതില്‍ സംശയമില്ല. ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന ഈ പഴം മൊത്തത്തില്‍ പോഷകാഹാരത്തിന്റെ ഒരു യഥാര്‍ത്ഥ ശക്തികേന്ദ്രമാണ്. പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം…

Advertisements

വിത്തുകള്‍ പാകിയും കമ്പുകള്‍ നട്ടും ആണ് സാധാരണ പാഷൻ ഫ്രൂട്ടിൻറെ പുതിയ തൈകള്‍ ഉല്‍പാദിപ്പിക്കുന്നത്. പതിവെച്ചും, ഗ്രാഫ്റ്റിംഗ് വഴിയും പ്രജനനം സാധ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുണമേന്മയുള്ള നല്ല വിളവു തരുന്ന മാതൃ ചെടിയില്‍ നിന്നും നന്നായി പഴുത്ത കേടില്ലാത്ത കായ്‌കളില്‍ നിന്നുമാണ് വിത്തുകള്‍ ശേഖരിക്കേണ്ടത്.

തണ്ടുകളും ഇതു പോലെ ആരോഗ്യമുള്ള മൂത്ത വള്ളികളില്‍ നിന്നു വേണം ശേഖരിക്കാൻ. 30-40 സെ.മീ. നീളമുള്ള 2-3 മുട്ടുകള്‍ ഉള്ള മൂത്ത തണ്ടുകളാണ് നടേണ്ടത്. ഇലകള്‍ നീക്കം ചെയ്ത ശേഷം നടണം. തണല്‍ നല്‍കേണ്ടതാണ്. 4-6 ഇല പരുവമാകുമ്ബോള്‍ ട്രൈക്കോഡർമ സമ്ബുഷ്ട ചാണകം ചേർത്ത് മിശ്രിതം നിറച്ച കവറിലേക്ക് പറിച്ചു മാറ്റി നടണം. 2 മാസം പ്രായം ആകുമ്ബോള്‍ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടണം.

45 X 45 X 45 സെ.മീ. വലിപ്പമുള്ള കുഴികള്‍ എടുത്ത് മേല്‍മണ്ണും, സമ്ബുഷ്ട ചാണകവും എല്ലു പൊടിയും, വേപ്പിൻ പിണ്ണാക്കും കമ്ബോസ്‌റ്റും ചേർന്ന മിശ്രിതം കുഴികള്‍ നിറച്ച്‌ ഒരാഴ്‌ച കഴിഞ്ഞ് തൈകള്‍ നടേണ്ടതാണ്. വളരെ വേഗത്തില്‍ പടർന്നു വളരുന്ന ചെടിയാണിത്.വള്ളികള്‍ക്ക് പടരാൻ പന്തല്‍ ഇട്ടുകൊടുക്കണം നല്ല ബലമുള്ള പന്തലായിരിക്കണം. പന്തലിന് 7 അടി ഉയരമുള്ളത് നല്ലത്. വള്ളികള്‍ പടർന്ന് പന്തലില്‍ എത്തുന്നതു വരെ ആരോഗ്യമുള്ള ഒറ്റ വള്ളി മാത്രം നിലനിർത്തണം. ബാക്കി മുറിച്ചു മാറ്റണം.ജൈവ രീതിയില്‍ ചെയ്യുന്നതാണ് നല്ലത്. കുഴികളില്‍ 10 കി. ഗ്രാം ട്രൈക്കോഡർമ സമ്പുഷ്ട ചാണകമാണ് ചേർക്കേണ്ടത്. രണ്ടാം വർഷം 15 കി.ഗ്രാം ട്രൈക്കോഡർമ ചാണകം ചേർക്കണം. കൂടാതെ മണ്ണിര കമ്ബോസ്‌റ്റ് വേപ്പിൻ പിണ്ണാക്ക് ചേർക്കണം.

വള്ളികള്‍ നട്ട് 9 മാസം ആകുമ്പോള്‍ പൂവിടും. 12 മാസം ആകുമ്ബോള്‍ വിളവെടുക്കാം. പരാഗണത്തിനു ശേഷം 80 ദിവസത്തോളം എടുക്കും വിളവെടുപ്പിന് നന്നായി മൂത്ത പഴങ്ങള്‍ വിളവെടുത്ത് 3- 4 ദിവസം വച്ചിരുന്നാല്‍ തൊലി ചുളിയും. രുചി വർദ്ധിക്കും. നമ്മളുടെ പലരുടേയും വീട്ടില്‍ സര്‍വ സാധാരണയായി കണ്ടവരുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്. വിപണിയിലും ഏറ്റവും സവിശേഷമായ പഴങ്ങളില്‍ ഒന്നാണ് പാഷന്‍ ഫ്രൂട്ട് എന്നതില്‍ സംശയമില്ല. ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന ഈ പഴം മൊത്തത്തില്‍ പോഷകാഹാരത്തിന്റെ ഒരു യഥാര്‍ത്ഥ ശക്തികേന്ദ്രമാണ്.…

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.