പവർപ്ലേ ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിയാൻ ഞങ്ങൾക്കായി ; വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സഞ്ജു സാംസൺ

ന്യൂസ് ഡെസ്ക് : സഞ്ജു സാംസണിന്റെ ഉഗ്രൻ ബാറ്റിംഗ് പ്രകടനമാണ് ലക്നൗവിനെതിരായ മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനെ വലിയ വിജയത്തില്‍ എത്തിച്ചത്.മത്സരത്തില്‍ ലക്നൗ ഉയർത്തിയ 197 എന്ന വിജയലക്ഷം ഒരു ഓവർ ബാക്കിനില്‍ക്കവേ രാജസ്ഥാൻ മറികടക്കുകയുണ്ടായി.33 പന്തുകളില്‍ 71 റണ്‍സ് നേടിയ സഞ്ജു സാംസന്റെ പ്രകടനമാണ് മത്സരത്തില്‍ നിർണായകമായി മാറിയത്. ഈ പ്രകടനത്തിന് ശേഷം കളിയിലെ താരമായി തിരഞ്ഞെടുത്തതും സഞ്ജു സാംസണിനെ തന്നെയായിരുന്നു. മത്സരത്തിലെ സാഹചര്യങ്ങളെപ്പറ്റി രാജസ്ഥാൻ റോയല്‍സിന്റെ നായകൻ സംസാരിക്കുകയുണ്ടായി.

മത്സരത്തിലെ വിജയത്തിലുള്ള തന്റെ സന്തോഷമാണ് സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയത്. “വിക്കറ്റിന് പിന്നില്‍ ഇത്ര മികച്ച റോള്‍ വഹിക്കുന്നതിന് ഞാൻ വലിയ ഭാഗ്യവാനാണ്. പിച്ചില്‍ നിന്ന് ന്യൂ ബോളില്‍ വലിയ രീതിയിലുള്ള സഹായങ്ങള്‍ ലഭിച്ചിരുന്നു. ശേഷം പിച്ച്‌ ബാറ്റിംഗിന് അനുകൂലമായി മാറി. പവർപ്ലേ ഓവറുകളില്‍ ഒന്നോ രണ്ടോ ഓവറുകള്‍ പന്തറിഞ്ഞ ബോളർമാരൊക്കെയും വളരെ നിർണായകമായ ജോലിയാണ് ഇവിടെ ചെയ്തത്.”


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഇത്തരം സീനുകള്‍ക്കൊക്കെയും പിന്നില്‍ ഒരുപാട് വലിയ തന്ത്രങ്ങള്‍ തന്നെയുണ്ടായിരുന്നു. ഞങ്ങളെ സംബന്ധിച്ച്‌ ലക്നൗ ബാറ്റിംഗ് സമയത്ത് തുടക്കവും അവസാനവും വളരെ മികച്ചതായിരുന്നു. മധ്യ ഓവറുകളില്‍ മാത്രമാണ് ലക്നൗ ബാറ്റർമാർ ഞങ്ങള്‍ക്കെതിരെ റണ്‍സ് കണ്ടെത്തിയത്.”- സഞ്ജു പറഞ്ഞു.മത്സരത്തിലെ ജൂറലിന്റെ പ്രകടനത്തെപ്പറ്റിയും സഞ്ജു സാംസണ്‍ സംസാരിക്കുകയുണ്ടായി. “ഒരു ബാറ്ററുടെ ഫോം എന്നത് എല്ലായിപ്പോഴും ഒരുപോലെയിരിക്കണം എന്നില്ല. ടെസ്റ്റ് മത്സരങ്ങളില്‍ നമ്മള്‍ ജൂറലിനെ കണ്ടിരുന്നു. ഞങ്ങള്‍ അവനില്‍ വിശ്വസിക്കുകയാണ് ചെയ്തത്. നെറ്റ്സില്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ ബാറ്റ് ചെയ്യുന്ന താരമാണ് ജൂറല്‍. അവനില്‍ ഞങ്ങള്‍ക്ക് വിശ്വാസം ഉണ്ടായിരുന്നു. ഇപ്പോള്‍ വളരെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാൻ ഞങ്ങളുടെ ടീമിന് സാധിക്കുന്നുണ്ട്.”

“മാത്രമല്ല പലപ്പോഴും ടീം കൂടുതല്‍ ഭാഗ്യം നേടുന്നുണ്ട് എന്നും തോന്നിയിട്ടുണ്ട്. ഈ പ്രക്രിയകള്‍ തന്നെ മുന്നോട്ടു കൊണ്ടുപോകാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ടീം മീറ്റിങ്ങുകളിലടക്കം ഇത്തരം കാര്യങ്ങളെപ്പറ്റിയാണ് ഞങ്ങള്‍ സംസാരിക്കാറുള്ളത്. ഒരു സമയത്ത് ഒരു മത്സരം എന്ന രീതിയിലെടുത്താണ് ഞങ്ങള്‍ മുൻപോട്ട് പോകുന്നത്.”- സഞ്ജു പറഞ്ഞു വെക്കുന്നു.മത്സരത്തിലെ ഈ വമ്പൻ പ്രകടനം സഞ്ജു സാംസന് വലിയ രീതിയില്‍ ആത്മവിശ്വാസം നല്‍കുന്നതാണ്. 2024 ട്വന്റി20 ലോകകപ്പിനുള്ള സെലക്ഷൻ പ്രക്രിയകള്‍ നടക്കുന്ന സമയത്ത് സഞ്ജുവിന്റെ ഈ ഇന്നിംഗ്സ് കണ്ടില്ല എന്ന് നടിക്കാൻ സെലക്ടർമാർക്ക് സാധിക്കില്ല.

ഇത്തരത്തില്‍ ഇനിയും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാൻ സാധിച്ചുവെങ്കില്‍ സഞ്ജുവിന് ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡില്‍ ഇടം പിടിക്കാനാവും എന്ന കാര്യം ഉറപ്പാണ്. നിലവില്‍ ഓറഞ്ച് ക്യാപ്പ് ലിസ്റ്റിലും രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുചാട്ടം ഉണ്ടാക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.

Hot Topics

Related Articles