ന്യൂസ് ഡെസ്ക് : നൊബേല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമര്‍ത്യാസെൻ അന്തരിച്ചെന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് നടിയും എഴുത്തുകാരിയുമായ മകള്‍ നന്ദന ദേബ് സെൻ. അമര്ത്യാസെനിനൊപ്പമിരിക്കുന്ന ചിത്രം സഹിതം എക്സിലാണ് അവരുടെ പ്രതികരണം.
‘സുഹൃത്തുക്കളേ, നിങ്ങളുടെ പരിഗണനയ്ക്ക് നന്ദി, പക്ഷേ ഇത് വ്യാജ വാര്‍ത്തയാണ്, ബാബ പൂര്‍ണ്ണമായും സുഖമായിരിക്കുന്നു. ഞങ്ങള്‍ കേംബ്രിഡ്ജില്‍ കുടുംബത്തോടൊപ്പം മനോഹരമായ ഒരാഴ്ച ചെലവഴിച്ചു. കഴിഞ്ഞ രാത്രി ഞങ്ങള്‍ പോകുമ്പോള്‍ പോലും എല്ലായിപ്പോഴുമെന്ന പോലെ അദ്ദേഹം ആരോഗ്യവാനാണ്. ഹാര്‍വാര്‍ഡില്‍ ആഴ്ചയില്‍ 2 കോഴ്സുകള്‍ പഠിപ്പിക്കുകയാണ്. ജെൻഡര്‍ ബുക്കുമായി ബന്ധപ്പെട്ട ജോലിയും ചെയ്യുന്നു-എപ്പോഴത്തെയും പോലെ തിരക്കിലാണ്!’ 89 കാരനായ അമര്‍ത്യാസെന്നിനെ കുറിച്ച് മകള്‍ എക്സില്‍ എഴുതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് രാജ്യത്തെ പ്രധാന മാധ്യമങ്ങളടക്കം അമര്‍ത്യാസെൻ അന്തരിച്ചതായി വാര്‍ത്ത നല്‍കിയിരുന്നു. സാമ്ബത്തിക ചരിത്രകാരിയായ ക്ലോഡിയ ഗോള്‍ഡിനെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2023 മേയില്‍ നിര്‍മിക്കപ്പെട്ട ഗോള്ഡിനുമായി ബന്ധമില്ലാത്ത വ്യാജ അക്കൗണ്ടില്‍ നിന്നാണ് ഈ വിവരം വന്നതെന്ന് മിൻറ് റിപ്പോര്‍ട്ട് ചെയ്തു. മകളുടെ പ്രതികരണത്തോടെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ മരണ വിവരം സംബന്ധിച്ച ട്വീറ്റ് ഡിലീറ്റ് ചെയ്തു.1998ലാണ് അമര്‍ത്യസെന്നിന് സാമ്ബത്തിക നൊബേല്‍ ലഭിച്ചത്. സാമ്ബത്തിക ശാസ്ത്രത്തില്‍ നൊബേല്‍ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. 1999ല്‍ രാജ്യം ഭാരതരത്നം നല്കി ആദരിച്ചിട്ടുണ്ട്.