ഇരുപത് വർഷത്തിനുള്ളില്‍ ഇന്ത്യ ലോകത്ത് കൂടുതല്‍ കായിക മെഡലുകള്‍ നേടുന്ന അഞ്ച് രാജ്യങ്ങളിലൊന്നായി മാറും : കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍

ഗുവാഹത്തി : അടുത്ത ഇരുപത് വർഷത്തിനുള്ളില്‍ അന്താരാഷ്‌ട്ര മീറ്റുകളില്‍ മികച്ച രീതിയില്‍ മെഡല്‍ നേടുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്നായി ഭാരതം മാറുമെന്ന് കേന്ദ്രകായിക വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂർ.ഗുവാഹത്തിയില്‍ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2023-ന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താക്കൂർ.യുവ കായിക താരങ്ങള്‍ പ്രത്യേകിച്ച്‌ സർവ്വകലാശാല തലങ്ങളില്‍, അവരുടെ കായിക മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2029-ല്‍ യൂത്ത് ഒളിമ്ബിക്‌സും 2036-ലെ സമ്മർ ഒളിമ്ബിക്‌സും ആതിഥേയത്വം വഹിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ തങ്ങളുടെ ലക്ഷ്യം മെഗാ മത്സരങ്ങള്‍ മാത്രമല്ല മറിച്ച്‌ മെഡല്‍ പട്ടികയില്‍ മുന്നേറാനും ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2036-ഓടെ മെഡലുകളുടെ പട്ടികയില്‍ ആദ്യ 10-ലും 2046-ഓടെ ആദ്യ അഞ്ചിലും ഭാരതം എത്തുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കായിക യുവജനകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

Advertisements

യുകെ, യുഎസ്‌എ തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഭൂരിഭാഗം കളിക്കാരും സർവ്വകലാശാലകളില്‍ നിന്നുള്ളവരാണെന്നും സർവ്വകലാശാല തലം മുതല്‍ കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ആരംഭിച്ചതെന്നും യുവാക്കളെ മികച്ച പ്രകടനം നടത്താൻ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് എന്നത് മെഡലുകള്‍ക്കായുള്ള ഒരു വേദി എന്നതിലുപരി ഇത് ഐക്യത്തിന്റെയും കായിക മനോഭാവത്തിന്റെയും വ്യക്തിഗത വളർച്ചയുടെയും ആഘോഷമാണ് നിങ്ങള്‍ ഇവിടെ മികച്ച പ്രകടനം കാഴ്ചവയ്ച്ചാല്‍ ഭാവിയില്‍ നിങ്ങള്‍ക്ക് അന്താരാഷ്‌ട്ര മീറ്റുകളില്‍ മികച്ച മെഡലുകള്‍ നേടാനും രാജ്യത്തിന് മഹത്വം കൊണ്ടുവരാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.കെഐയുജിയുടെ ഈ പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന വടക്കുകിഴക്കൻ മേഖലയ്‌ക്ക് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നല്‍കുന്ന പ്രാധാന്യവും താക്കൂർ ഊന്നിപ്പറഞ്ഞു. ഭാരതത്തില്‍ മെഗാ ഇൻ്റർനാഷണല്‍ സ്പോർട്സ് മീറ്റുകള്‍ നടക്കുമ്ബോള്‍, ഈ മേഖലയും ആതിഥേയത്വം വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

200 ലധികം സർവകലാശാലകളില്‍ നിന്നുള്ള 4,500-ലധികം കായികതാരങ്ങള്‍ ഗെയിംസിന്റെ നാലാം പതിപ്പില്‍ പങ്കെടുക്കുന്നു. പരമ്ബരാഗത കായിക ഇനങ്ങളും മത്സരങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസമിന് പുറമെ അരുണാചല്‍ പ്രദേശ്, നാഗാലാൻഡ്, മിസോറാം, മേഘാലയ, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് ഫെബ്രുവരി 29ന് സമാപിക്കുന്ന ഗെയിംസിന്റെ നാലാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.