ന്യൂസ് ഡെസ്ക് : ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മുന്നോടിയായി മനസ് തുറന്ന് ആർ.സി.ബി നായകൻ ഫാഫ് ഡുപ്ലെസി. ചെന്നൈയുമായും ധോണിയുമായും ഉണ്ടായിരുന്ന ആത്മ ബന്ധത്തെക്കുറിച്ചാണ് അദ്ദേഹം വാചാലനായത്.വിരാട് കോലി രാജിവച്ചതിനെ തുടർന്നാണ് ഫാഫിനെ ആർ.സി.ബി ക്യാപ്റ്റനാക്കുന്നത്. ഇപ്പോള്‍ തനൊരു നായകനായി വളരാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചാണ് താരം വ്യക്തമാക്കുന്നത്.
‘ധോണിയാണ് എക്കാലത്തെയും മികച്ച ക്യാപ്റ്റൻ. അദ്ദേഹത്തോടൊപ്പം വർഷങ്ങള്‍ ചെലവഴിക്കാൻ ഭാഗ്യം ലഭിച്ചു. എന്റെ കരിയറില്‍ അദ്ദേഹത്തിന്റെ സ്വാധീനം ചെറുതല്ല. എന്നെ ഇന്നു കാണുന്നൊരു ക്യാപ്റ്റനാക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. അദ്ദേഹത്തെയും സ്റ്റീഫൻ ഫ്ലെമിംഗിനെയും അടുത്ത് നിന്ന് നിരീക്ഷിച്ചിരുന്നത്, യുവ ക്യാപ്റ്റനെന്ന നിലയില്‍ എന്റെ വളർച്ചയ്ക്ക് ഗുണം ചെയ്തു. ഒരു നായകന്റെ കഴിവുകളും ഗുണങ്ങളും എന്നെ പഠിപ്പിച്ചതിന് എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. അദ്ദേഹം എനിക്ക് മുതിർന്ന സഹോദരനെപ്പോലെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിങ്ങള്‍ക്ക് അയാളെ തോല്‍പ്പിക്കാൻ ആഗ്രഹമുണ്ടാകും എന്നാല്‍ യാഥാർത്ഥത്തില്‍ അത് സംഭവിക്കരുതെന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. കാരണം അത്രത്തോളം ബഹുമാനമുണ്ട് അദ്ദേഹത്തോട്. എന്നാല്‍ മത്സരത്തിലേക്ക് വരുമ്പോള്‍ ആർ.സി.ബിയും ചെന്നൈയും നേർക്കുനേർ വരുന്നത് സ്പെഷ്യലാണ്. രണ്ടു ഇതിഹാസങ്ങള്‍ ഒരുമിക്കുന്ന മത്സരം. രണ്ടുപേർക്കൊപ്പവും കളിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി”-ഡുപ്ലെസി പറഞ്ഞു.ഐപിഎല്‍ 2022 മെഗാ ലേലത്തിലാണ് ദക്ഷിണാഫ്രിക്കൻ താരത്തെ ആർസിബി വാങ്ങിയത്. 2012 മുതല്‍ ചെന്നൈയിലായിരുന്ന ഡുപ്ലെസി 92 മത്സരത്തില്‍ നിന്ന് മഞ്ഞക്കുപ്പായത്തില്‍ 2700 റണ്‍സ് നേടി.