അസംഘടിത തൊഴിലാളികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും റേഷൻ കാർഡ് ഉറപ്പാക്കണം ; സംസ്ഥാനങ്ങൾക്ക് കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി

ദില്ലി : അസംഘടിത തൊഴിലാളികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഉള്‍പ്പടെ 8 കോടി ആളുകള്‍ക്ക് റേഷൻ കാർഡ് ഉറപ്പാക്കണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി.രണ്ട് മാസത്തിനകം നിർദ്ദേശം നടപ്പാക്കാൻ സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു.ഇത് സംബന്ധിച്ച്‌ നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാൻ പല സംസ്ഥാനങ്ങളും തയ്യാറാകത്തതിനെ തുടർന്നാണ് സുപ്രീം കോടതി നിലപാട് കടുപ്പിച്ചത്. ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീൻ അമാനുള്ളയും അധ്യക്ഷരായ ബെഞ്ചിന്‍റേതാണ് നിർദ്ദേശം.

Hot Topics

Related Articles