ആരോപണങ്ങള്‍ അല്ലാതെ തെളിവുണ്ടോ ; വി.ഡി സതീശനെതിരായ കോഴ ആരോപണത്തില്‍ അന്വേഷണം അവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിജിലൻസ് കോടതി 

ന്യൂസ് ഡെസ്ക് : പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ ഹർജിയിൽ തെളിവുണ്ടോയെന്ന് ഹർജിക്കാരനോട് തിരുവനന്തപുരം വിജിലൻസ് കോടതി. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. നിയമസഭയിലാണ് വി ഡി സതീശനെതിരെ പി വി അൻവര്‍ ആരോപണം ഉന്നയിച്ചത്. 

Advertisements

പി വി അന്‍വറിന്റ് ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് കവടിയാർ സ്വദേശി ഹഫിസാണ് കോടതിയിൽ ഹർജി നൽകിയത്. ഹർജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ കൃത്യതയും വ്യക്തതയും വേണമെന്ന് കോടതി ഹർജിക്കാരനോട് പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ പരാതി വിജിലൻസ് ഡയറക്ടർക്കും നൽകിയിട്ടുണ്ടെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ഹർജിയിൽ ഇതേവര സ്വീകരിച്ച കാര്യങ്ങള്‍ അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. 

കേസ് അടുത്ത മാസം ഒന്നിലേക്ക് മാറ്റി. 

സിൽവർ ലൈൻ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ.ടി. മേഖലയില്‍ ഉണ്ടാകാൻ പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ കോൺഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു നിലമ്പൂര്‍ എംഎൽഎ നിയമസഭയിൽ ആരോപിച്ചത്. പ്രതിപക്ഷ നേതാവ് ഇതിനായി 150 കോടി കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

കെ റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐ.ടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐ.ടി ബിസിനസ് തകര്‍ന്നു പോകുമായിരുന്നുവെന്നും പറഞ്ഞ അൻവര്‍ എംഎൽഎ, കേരളത്തില്‍ നിന്നും ഓരാളെ പോലും ജോലിക്ക് കിട്ടാത്ത സ്ഥിതി ഈ പ്രദേശങ്ങളിൽ ഉണ്ടാകുമായിരുന്നു എന്നും പറഞ്ഞിരുന്നു. 2050 ആകുമ്പോള്‍ കമ്പനികള്‍ പൂട്ടിപ്പോകുമെന്ന് മനസിലാക്കിയതിനാലാണ് ഐ.ടി കമ്പനിക്കാര്‍ പ്രതിപക്ഷ നേതാവിന് 150 കോടി രൂപ നല്‍കിയെന്നാണ് പി വി അൻവർ ആരോപിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.