മുംബൈ : ലോകക്രിക്കറ്റിലെ മുൻ ചാമ്പ്യന്മാരെ അട്ടിമറിച്ചതിന്റെ ആഘോഷത്തിലാണ് അഫ്ഗാൻ ക്രിക്കറ്റ് ആരാധകര്‍. കഴിഞ്ഞ തവണത്തെ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും, ഇന്നലത്തെ മത്സരത്തില്‍ മുൻ ചാമ്പ്യന്മാരായ പാകിസ്താനെയുമാണ് അഫ്ഗാനിസ്താൻ തോല്‍പ്പിച്ചത്. പാകിസ്താനെതിരെ ഇന്നലെ അഫ്ഗാൻ പുറത്തെടുത്ത കളിമികവിനെ ക്രിക്കറ്റ് ലോകം ഒന്നടങ്കം അഭിനന്ദിക്കുകയാണ്.
അതേസമയം, മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയെങ്കിലും ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തന്റെ മുൻ തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഫ്ഗാന്റെ പേസ് ബൗളര്‍ നവീനുല്‍ ഹഖ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് 24കാരനായ താരം സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു.
‘ഏകദിനത്തില്‍ നിന്ന് വിരമിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞു. അതില്‍ ഒരു മാറ്റവുമില്ല. പാകിസ്താനെയും ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയതിലൂടെ എക്കാലവും ഓര്‍ത്തുവെക്കാവുന്ന ഒരു ലോകകപ്പാണ് എനിക്കിത്. വരാനിരിക്കുന്ന മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ’ -നവീൻ ഇന്നലത്തെ മത്സരശേഷം പറഞ്ഞു. 2016ല്‍ അഫ്ഗാനിസ്ഥാനുവേണ്ടി ഏകദിനത്തില്‍ അരങ്ങേറിയ നവീൻ, 2021 ജനുവരിക്കു ശേഷം ഏകദിന ക്രിക്കറ്റ് കളിച്ചിരുന്നില്ല. എന്നാല്‍ ലോകകപ്പിനുള്ള അഫ്ഗാൻ ടീമില്‍ താരം ഇടം നേടി. ട്വന്റി20 കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് ഏകദിനം മതിയാക്കുന്നതെന്നും ദീര്‍ഘമായൊരു കരിയറിനു വേണ്ടിയാണ് കഠിനമായ തീരുമാനമെന്നും താരം വ്യക്തമാക്കിയിരുന്നു.