കല്‍പ്പറ്റ : പൂക്കോട് വെറ്ററിനറി സർവ്വകലാശാല ക്യാമ്പസിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തില്‍ പ്രതി അക്ഷയ് എം എം മണിയുടെ സംരക്ഷണത്തിലെന്ന് യൂത്ത് കോണ്‍ഗ്രസ്.അക്ഷയിയെ ഇടുക്കി സിപിഎം സംരക്ഷിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ആരോപിച്ചു. സംഭവ ശേഷം അക്ഷയ് എവിടെ പോയെന്ന് പോലും എസ്എഫ്ഐ ചോദിക്കുന്നില്ല. അക്ഷയ് എവിടെയാണെന്ന് തെളിയിക്കാൻ ഞങ്ങള്‍ തയ്യാറാണെന്നും അബിൻ വർക്കി പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു ഹോസ്റ്റല്‍ ബാത്ത് റൂമില്‍ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സഹപാഠികള്‍ ചേർന്ന് സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ വാലന്റൈൻസ് ദിനത്തില്‍ കോളേജില്‍ വിദ്യാർത്ഥികള്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം.