ന്യൂസ് ഡെസ്ക് : രാജസ്ഥാനിലെ മേവാര്‍ മേഖലയില്‍ വേരുകളുള്ള ഗോത്രവര്‍ഗ ഭാഷയാണ് ബംജാര. പിന്നീടത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രചാരം നേടി. കര്‍ണാടകയിലും തെലുങ്കാനയിലും മഹാരാഷ്ട്രയിലുമെല്ലാം ബംജാര സംസാരിക്കുന്നവരുണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യം. സ്വന്തമായി ലിപി ഇല്ലാത്തതിനാല്‍ ദേവനാഗരിയിലും തെലുങ്കിലും കന്നടയിലും എഴുതാം. ഇപ്പോഴിത ആ ഭാഷയിലും ഗാനം ആലപിച്ച് ശ്രദ്ധേയയാവുകയാണ് മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്ര.
‘ആംദാര്‍ നിവാസ്’ എന്ന ബംജാര ചിത്രത്തിനുവേണ്ടി ചിത്ര പാടി റെക്കോര്‍ഡ് ചെയ്ത പാട്ടെഴുതിയത് വിനായക് പവാര്‍ സ്വരപ്പെടുത്തിയത് എം എല്‍ രാജ. സ്വന്തം ഗോത്രത്തിന് പുറത്തുനിന്നുള്ള ഒരേയൊരാളേ പിന്നണി പാടിയിട്ടുള്ളൂ ഇതിനു മുൻപ് ഈ ഭാഷയില്‍; എസ് പി ബാലസുബ്രഹ്മണ്യം. “കേള്‍വിയില്‍ മറാഠിയുമായി സാമ്യം തോന്നുന്ന ഭാഷയാണ് ബംജാര,” ചിത്ര പറയുന്നു. “സംഗീത സംവിധായകനാകട്ടെ തെലുങ്കില്‍ നിന്നും.”
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിവയ്ക്ക് പുറമെ ചിത്ര പാടിയ ഭാഷകളില്‍ നീലഗിരിക്കുന്നുകളിലെ ബഡഗ ഭാഷയും ഉള്‍പ്പടുന്നു. ചിത്ര പാടിയ ഗാനങ്ങളുടെ ആരാധകര്‍ സൂക്ഷിക്കുന്ന കണക്കനുസരിച്ച് ചിത്ര സിനിമാഗാനം പാടി റെക്കോര്‍ഡ് ചെയ്യുന്ന ഇരുപത്തിരണ്ടാമത്തെ ഭാഷയാണ് ബംജാര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിവയ്ക്ക് പുറമെ ചിത്ര പാടിയ ഭാഷകളില്‍ നീലഗിരിക്കുന്നുകളിലെ ബഡഗ ഭാഷയും ഉള്‍പ്പടുന്നു.
ചിത്രയുടെ ശബ്ദം പതിഞ്ഞ ഭാഷകള്‍ ഇവയാണ്: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, അസമിയ (സംഗീതം: ആലാപ് ഡുഡുല് സൈക്കിയ), രാജസ്ഥാനി (സന്ദേശ് ശാൻഡില്യ), ബഡഗ (രവി വിശ്വനാഥൻ), മലായ് (ഇസൈവാണൻ), തുളു (എ കെ വിജയ് കോകില), ലാറ്റിൻ (ജെറി അമല്‍ദേവ്), അറബിക് ( ജാവേദ് അലി) പാകിസ്താനി (ഒവൈസ് മസൂദ്), ഇംഗ്ലീഷ് (രാം ലക്ഷ്മണ്, ബാലഭാസ്കര്‍), ഗുജറാത്തി (സന്ദേശ് ശാൻഡില്യ, ശ്രീനിവാസ മൂര്‍ത്തി), പഞ്ചാബി (വിശാല്‍ ഭരദ്വാജ്), മറാഠി (പ്രണവ് ജാന്തികര്), ഒറിയ, ബംഗാളി, സംസ്കൃതം, സിംഹള, ബംജാര.