ന്യൂസ്ക്ലിക്കിന്റേത് നിയമപരവും സുതാര്യവുമായ  നിക്ഷേപം ; അമേരിക്കൻ സ്ഥാപനമായ വേള്‍ഡ്വൈഡ് മീഡിയ ഹോള്‍ഡിങ്സ്

ഡല്‍ഹി : നിയമപരവും സുതാര്യവുമായാണ് ന്യൂസ്ക്ലിക്കില്‍ നിക്ഷേപം നടത്തിയതെന്ന് അമേരിക്കൻ സ്ഥാപനം വേള്‍ഡ്വൈഡ് മീഡിയ ഹോള്‍ഡിങ്സ് (ഡബ്ല്യുഎംഎച്ച്‌) വ്യക്തമാക്കി.അമേരിക്കൻ സംരംഭകൻ നെവില്ലെ റോയി സിങ്കം, അദ്ദേഹം നടത്തിവന്ന ‘തോട്ട്വര്‍ക്ക്സ്’ എന്ന ഐടി കണ്‍സള്‍ട്ടൻസിയുടെ ഉടമസ്ഥാവകാശം കൈമാറിയതുവഴി ലഭിച്ച പണം ഉപയോഗിച്ച്‌ തുടങ്ങിയ പീപ്പിള്‍സ് സപ്പോര്‍ട്ട് ഫൗണ്ടേഷന്റെ നിയന്ത്രണത്തിലുള്ളതാണ് ഡബ്ല്യുഎംഎച്ച്‌. ജനകേന്ദ്രീകൃത മാധ്യമപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂസ്ക്ലിക്കില്‍ നിക്ഷേപം നടത്തിയതെന്ന് ഡബ്ല്യുഎംഎച്ച്‌ മാനേജറും അമേരിക്കൻ അഭിഭാഷകനുമായ ജെസൻ ഫെച്ചര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Advertisements

ന്യൂസ്ക്ലിക്കിന്റെ മാധ്യമപ്രവര്‍ത്തനശൈലിയില്‍ തല്‍പ്പരരായി നിക്ഷേപനടപടികള്‍ തുടങ്ങിയത് 2017ലാണെന്ന് ഫെച്ചര്‍ വിശദീകരിച്ചു. ‘തോട്ട്വര്‍ക്ക്സി’ല്‍ താനും പ്രബീര്‍ പുര്‍കായസ്തയും സഹപ്രവര്‍ത്തകരായിരുന്നു. ഇന്ത്യയിലെത്തി തദ്ദേശീയ അഭിഭാഷകന്റെ സഹായത്തോടെ ന്യൂസ്ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ത അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. ഒരു വര്‍ഷത്തോളം നീണ്ട കൂടിയാലോചനകള്‍ക്കും നിയമം അനുശാസിക്കുന്ന പ്രക്രിയക്കും ഒടുവില്‍ നിക്ഷേപക്കരാറായി. ന്യൂസ്ക്ലിക്കിന് മാധ്യമപ്രവര്‍ത്തനം സംബന്ധിച്ച്‌ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ന്യൂസ്ക്ലിക്കിനെതിരെ 2021ല്‍ ഇഡിയും ഡിആര്‍ഐയും ഡല്‍ഹി പൊലീസിന്റെ സാമ്ബത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗവും റെയ്ഡുകള്‍ നടത്തി. ഈ ഏജൻസികള്‍ ആവശ്യപ്പെട്ടപ്രകാരം ഡബ്ല്യുഎംഎച്ച്‌ നിക്ഷേപവിവരങ്ങള്‍ കൈമാറി. ന്യൂസ്ക്ലിക്കില്‍ നിക്ഷേപം നടത്തുന്ന സമയത്ത് ഡബ്ല്യുഎംഎച്ച്‌ പ്രവര്‍ത്തനരഹിതമായ സ്ഥാപനമായിരുന്നെന്ന വ്യാജപ്രചാരണം പൊളിക്കുന്ന രേഖകളും സമര്‍പ്പിച്ചു.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയില്‍ നിന്നോ സര്‍ക്കാരില്‍നിന്നോ അവരുടെ പ്രതിനിധികളില്‍നിന്നോ ഡബ്ല്യുഎംഎച്ച്‌ പണം വാങ്ങിയിട്ടില്ല. ഇപ്പോള്‍ ‘ന്യൂയോര്‍ക്ക് ടൈംസ്’ പ്രസിദ്ധീകരിച്ച കള്ളക്കഥയുടെ അടിസ്ഥാനത്തില്‍ നിരപരാധികളെ അറസ്റ്റുചെയ്തിരിക്കുകയാണ്. 20 വര്‍ഷമായി ഇന്ത്യ സന്ദര്‍ശിക്കുകയും ബിസിനസ് നടത്തുകയും ചെയ്യുന്നു. ഇന്ത്യൻ നിയമം അനുസരിച്ച്‌ രാജ്യത്ത് വിദേശനിക്ഷേപം നടത്തുന്നത് സുരക്ഷിതമാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്– ഫെച്ചര്‍ -പ്രസ്താവനയില്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.