ന്യൂസ് ഡെസ്ക് : ബാറ്റിംഗില്‍ ഇന്ത്യയുടെ പുതിയ പ്രതീക്ഷകളാണ് യുവതാരങ്ങളായ ധ്രുവ് ജുറേലും സർഫറാസ് ഖാനും. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ അരങ്ങേറിയ ഇരുവരും നിർണ്ണായക ഘട്ടങ്ങളില്‍ ടീമിന്റെ വിജയത്തില്‍ പങ്ക് വഹിച്ചു.ആഭ്യന്തര ക്രിക്കറ്റില്‍ കഴിവ് തെളിയിച്ച ഇരുവരും ദേശീയ തലത്തിലും ആ മികവ് ആവർത്തിച്ചു. പ്രകടനത്തിലെ ഈ മികവ് ഇരുവരെയും ബിസിസിഐയുടെ വാർഷിക കരാറിലെത്തിച്ചു.
ഒരു കോടി രൂപ പ്രതിഫലം ലഭിക്കുന്ന ഗ്രൂപ്പ് സി കരാറിലാണ് ബിസിസിഐ ഇരുവരെയും ഉള്‍പ്പെടുത്തിയത്. നിലവിലെ സീസണില്‍ മൂന്ന് ടെസ്റ്റുകള്‍ കളിക്കുക എന്ന മാനദണ്ഡം ഇവർ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റോടെ പൂർത്തിയാക്കിയിരുന്നു. ബിസിസിഐ അപെക്സ് കൗണ്‍സില്‍ യോഗമാണ് യുവ താരങ്ങളെ സി വിഭാഗം കരാറില്‍ ഉള്‍പ്പെടുത്തുന്നതിന് അംഗീകാരം നല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രാജ്കോട്ട് ടെസ്റ്റിലാണ് ധ്രുവ് ജുറേലും സർഫറാസും ഇന്ത്യയ്ക്കായി അരങ്ങേറിയത്. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് അർദ്ധ സെഞ്ച്വറിയും സർഫറാസ് സ്വന്തമാക്കി. ടെസ്റ്റ് അരങ്ങേറ്റത്തില്‍ അതിവേഗം അർദ്ധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സർഫറാസിനെ തേടിയെത്തിയിരുന്നു. രാജ്കോട്ടില്‍ മികച്ച പ്രകടനം കാഴ്ച താരം റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തില്‍ നിർണായക പങ്കുവഹിച്ചു. ഒരു ഘട്ടത്തില്‍ ഏഴിന് 177 എന്ന് തകർന്ന ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റിയത് ധ്രുവ് ജുറേലായിരുന്നു.