ലോകസഭ തിരഞ്ഞെടുപ്പ് ;കോട്ടയം ലോകസഭ മണ്ഡലത്തിൽ ആകെ 1564 പോളിങ് സ്‌റ്റേഷനുകൾ

കോട്ടയം:ജില്ലയിൽ മൊത്തം 1564 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. 1371 എണ്ണം ഗ്രാമീണമേഖലയിലും 193 എണ്ണം നഗരമേഖലയിലുമാണുള്ളത്. പാലാ – 176, കടുത്തുരുത്തി-179, വൈക്കം-159. ഏറ്റുമാനൂർ 165, കോട്ടയം-171, പുതുപ്പള്ളി-182, ചങ്ങനാശേരി-172, കാഞ്ഞിരപ്പള്ളി-181, പൂഞ്ഞാർ-179 എന്നിങ്ങനെയാണ് നിയമസഭ മണ്ഡലം തിരിച്ചുള്ള പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം.പോളിങ്ങിനായി 6256 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. 360 വനിത പോളിങ് ഉദ്യോഗസ്ഥരുണ്ടാകഗം 1248 പേരെ കരുതൽ പോളിങ് ഉദ്യോഗ്സഥരായി നിയോഗിക്കും. പോളിങിനായി 1956 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വി.വി.പാറ്റുമാണ് ആവശ്യമുള്ളത്. 2850 ബാലറ്റ് യൂണിറ്റുകളും 3295 കൺട്രോൾ യൂണിറ്റുകളും 2829 വിവി പാറ്റുകളും സജ്ജമാണ്.

Advertisements

Hot Topics

Related Articles