അവസാനം എനിക്ക് മമ്മൂട്ടി എന്ന് വിളിക്കേണ്ടി വന്നു ; ആദ്യമായി വാപ്പച്ചിയെ പേര് വിളിച്ചതിനെക്കുറിച്ച് ദുൽഖർ സൽമാൻ

മൂവി ഡെസ്ക്ക് : ഓരോ സിനിമ കഴിയുംതോറും തന്റെ സ്റ്റാര്‍ഡം ഉയര്‍ത്തി കൊണ്ടുവരുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാൻ. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഗംഭീര വിജയങ്ങള്‍ സ്വന്തമാക്കി മലയാളത്തിന്റെ അഭിമാന താരങ്ങളില്‍ ഒരാളായി തിളങ്ങി നില്‍ക്കുകയാണ് നടൻ.ദുല്‍ഖറിനെ പോലെ ഒരേസമയം ഇത്രയും ഭാഷകളില്‍ തിളങ്ങിയ മറ്റേതെങ്കിലും നടന്മാരുണ്ടോ എന്നത് സംശയമാണ്. ഇന്ന് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട് ദുല്‍ഖറിന്. പാന്‍ ഇന്ത്യന്‍ താരം എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന തെന്നിന്ത്യൻ താരമായി ദുല്‍ഖര്‍ മാറി കഴിഞ്ഞു.

Advertisements

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് ദുല്‍ഖര്‍ സിനിമയിലേക്ക് എത്തിയതെങ്കിലും സ്വന്തം കഴിവും പ്രയ്തനവും കൊണ്ടാണ് കരിയറിലെ എല്ലാ നേട്ടങ്ങളും ദുല്‍ഖര്‍ സ്വന്തമാക്കിയത്. ആദ്യ സിനിമയായ സെക്കൻഡ് ഷോയ്ക്ക് ശേഷം ഒരുപാട് വിമര്‍ശനങ്ങല്‍ കേട്ട നടനാണ് ദുല്‍ഖര്‍. അവിടെ നിന്ന് ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയും സ്വന്തം വഴി വെട്ടി മുന്നോട്ട് കുതിക്കുകയായിരുന്നു നടൻ. താരമൂല്യത്തിന്റെ കാര്യത്തിലടക്കം മലയാളത്തിലെ പല നടന്മാരെക്കാളും ഏറെ മുന്നിലാണ് ദുല്‍ഖര്‍.കരിയറിലെ തിരക്കുകളിക്കിടയിലും കുടുംബത്തിനൊപ്പം പരമാവധി സമയം ചെലവഴിക്കാൻ ശ്രമിക്കാറുള്ള ആളാണ് ദുല്‍ഖര്‍. അഭിമുഖങ്ങളില്‍ തന്റെ കുടുംബത്തെ കുറിച്ച്‌ ദുല്‍ഖര്‍ പലപ്പോഴും വാചാലനാകാറുണ്ട്. മമ്മൂട്ടിയെ കുറിച്ചും ഒരുപാട് സംസാരിക്കാറുണ്ട്. വീട്ടുകാര്‍ക്കൊപ്പമുള്ള രസകരമായ ഓര്‍മ്മകളൊക്കെ ദുല്‍ഖര്‍ പങ്കുവയ്ക്കാറുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോഴിതാ ദുല്‍ഖര്‍ മുൻപൊരിക്കല്‍ പങ്കുവെച്ച അത്തരമൊരു രസകരമായ സംഭവം ശ്രദ്ധനേടുകയാണ്. വപ്പാച്ചിയെയും ഉമ്മച്ചിയെയും ഒരിക്കല്‍ പേരെടുത്ത് വിളിച്ചതിനെ കുറിച്ച്‌ ദുല്‍ഖര്‍ പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. എയര്‍പോര്‍ട്ടില്‍ വെച്ചാണ് അങ്ങനെയൊരു സംഭവം ഉണ്ടായതെന്ന് ദുല്‍ഖര്‍ സല്‍മാൻ പറയുന്നു. “ജീവിതത്തില്‍ ഒരു പ്രാവശ്യമാണ് ഞാൻ വാപ്പച്ചിയെ പേരെടുത്ത് വിളിച്ചിട്ടുള്ളത്. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വെച്ച്‌ വാപ്പച്ചിയും ഉമ്മയും തമ്മില്‍ കാര്യമായ എന്തോ ചര്‍ച്ച നടക്കുകയാണ്. 

ബോര്‍ഡിങ്ങിനുള്ള സമയമായി. വരൂ, നമുക്ക് പോകാമെന്ന് ഞാൻ പറയുന്നുണ്ട്. എന്നാല്‍ അവര്‍ രണ്ടുപേരും കേള്‍ക്കുന്നില്ല. മോളോടും ഭാര്യയോടും ഞാൻ പറഞ്ഞു. ഇനിയും താമസിച്ചാല്‍ അവര്‍ ഗേറ്റ് അടക്കും. അവസാനം ‘മമ്മൂട്ടി, സുലു, നമുക്ക് പോണം’ എന്ന് ഞാൻ പറഞ്ഞു. എന്ത് എന്ന രീതിയില്‍ വാപ്പച്ചി എന്നെ ഒന്ന് നോക്കി.” എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.