തൃശൂര്‍ : വെള്ളിക്കുളങ്ങരയില്‍ ക്വാറിക്കെതിരെ പരാതി നല്‍കിയ ആള്‍ക്ക് ഡിവൈഎഫ്‌ഐ നേതാവ് എന്‍വി വൈശാഖൻ പണം വാഗ്ദാനം ചെയ്ത വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരൻ.ഒന്നര വര്‍ഷം മുമ്ബുള്ള വീഡിയോ ആണത്. ഞാൻ തന്നെ എടുത്തതാണ്. എന്നാല്‍ വൈശാഖന്റെ ഈ വീഡിയോ പുറത്തുവിട്ടത് താൻ അല്ലെന്നും പരാതിക്കാരൻ അജിത് കൊടകര പറഞ്ഞു.
വൈശാഖൻ എന്നോട് കമ്മീഷൻ ചോദിച്ചിരുന്നു. ആദ്യം ഒരു ലക്ഷം വേണമെന്നാണ് പറഞ്ഞത്. പിന്നീടത് കൂട്ടി. കൊടകരയുള്ള കാര്‍ വര്‍ക്ക് ഷോപ്പിലേക്ക് എന്നെ വിളിച്ചു വരുത്തിയായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടതെന്നും അജിത് കൊടകര പറഞ്ഞു. എന്നാല്‍ വൈശാഖന്റെ ഈ വീഡിയോ പുറത്തുവിട്ടത് ഞാനല്ല. അടുത്ത ഡിവൈഎഫ്‌ഐ സമ്മേളനത്തിന് മുമ്ബ് പുറത്തുവിടാനാണ് കരുതിയിരുന്നത്. ഞാൻ സി പി ഐ പ്രവര്‍ത്തകനാണ്. ഒന്നര വര്‍ഷം മുമ്ബുള്ള വീഡിയോ ആണത്. ഞാൻ തന്നെ എടുത്തതാണ്. 2021 മെയില്‍ കൊടകര സിഐ ജയേഷ് ബാലൻ പിടിച്ചു വച്ചതായിരുന്നു. ഇതിന്റെ ഡാറ്റ ചോര്‍ത്തിയത് കൊടകര സിഐ ആണെന്നും അജിത് കൊടകര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതി പിൻവലിക്കാൻ വൈശാഖന്‍ പണം വാഗ്ധാനം ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരുന്നു. തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ ക്വാറിക്കെതിരെ പരാതി നല്‍കിയ അജിത്ത് കൊടകരക്കാണ് പണം വാഗ്ധാനം ചെയ്തത്. എന്നാല്‍ അഭിഭാഷകൻ എന്ന നിലയിലാണ് ഇടപെട്ടതെന്നാണ് വൈശാഖൻ്റെ വിശദീകരണം.സംഭവത്തില്‍ മധ്യസ്ഥത വഹിക്കുക മാത്രമാണ് ചെയ്തതെന്നും വൈശാഖൻ പറഞ്ഞു.വൈശാഖനെതിരെ വനിതാ സഹ പ്രവര്‍ത്തക നല്‍കിയ പരാതി പാര്‍ട്ടിക്കുളളില്‍ വിവാദമായിരുന്നു. പരിശോധിച്ച് നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തെ ചുമതലപ്പെടുത്തിയിരുന്നു. പിന്നാലെ ഡിവൈഎഫ്‌ഐയുടെ മേഖലാ ജാഥാ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തി. നിര്‍ബന്ധിത അവധിയില്‍ പോകാനും പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടയിലാണ് പുതിയ വിവാദം ഉണ്ടാവുന്നത്.