കോട്ടയം : ജില്ലയിൽ പാമ്പാടി, കൂരോപ്പട പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വൈകുന്നേരം 4.57 ഓടെയാണ് വലിയ മുഴക്കത്തോടെ മൂന്നു സെക്കൻഡ് നേരം മാത്രം നീണ്ടു നിന്ന ഭൂചലനം ഉണ്ടായതായി നാട്ടുകാർ പറയുന്നത്. ജനങ്ങൾക്കിടയിൽ ഇത് ഭൂമി കുലുക്കം തന്നെയായിരുന്നു എന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ ഉണ്ടാകുന്നത്. എന്നാൽ സംഭവം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
Advertisements