ന്യൂസ് ഡെസ്ക് : ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റ് നേടാൻ മുന്നണിയിൽ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണ് എന്ന് കെ. സുധാകരൻ. സ്ഥാനാർത്ഥി നിർണയത്തിൽ വിജയം മാത്രമാകും മാനദണ്ഡം. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. രണ്ടു പദവിയും ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് മൽസരിക്കുന്നില്ലെന്നു നേരത്തെ പറഞ്ഞത്. കണ്ണൂരിൽ കെ.കെ.ശൈലജ ശക്തയായ എതിരാളിയല്ല. ശൈലജ പ്രഗത്ഭയായ സ്ഥാനാർഥിയാണെന്ന് തോന്നുന്നില്ല.
കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണ്. തൃശൂരിൽ സുരേഷ്ഗോപിക്ക് ഒന്നും ചെയ്യാനാകില്ല. ആലപ്പുഴയിൽ മൽസരിക്കണമെന്ന് കെ.സി.വേണുഗോപാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം മനസു തുറന്നിട്ടില്ലന്നും സുധാകരൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞു. ജയസാധ്യത നോക്കിയാണ് സീറ്റ് ചോദിച്ചത്. എല്ലാവർക്കും സ്വീകാര്യനായ നൂറു ശതമാനം ജയസാധ്യതയുള്ള സ്ഥാനാർഥി കോൺഗ്രസിനുണ്ട്. അക്കാര്യം കേരള കോൺഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വിട്ടുനൽകിയാൽ കേരള കോൺഗ്രസിനു നിയമസഭയിൽ കൂടുതൽ സീറ്റ് നൽകുമെന്നും സുധാകരന് പറഞ്ഞു.