തെലങ്കാനയിൽ നിലം തൊടാതെ ബി.ജെ.പി ; പോസ്റ്റല്‍ വോട്ടുകൾ എണ്ണിയപ്പോൾ കോൺഗ്രസ് മുന്നേറ്റം 

തെലങ്കാന : നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ നിലം തൊടാതെ ബി.ജെ.പി. തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം.പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 67 ഇടത്ത് കോണ്‍ഗ്രസും 39 സീറ്റുകളില്‍ ബി.ആര്‍.എസുമാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി ആറ് സീറ്റുകളിലുമാണ്. കനത്തസുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്. 

Advertisements

അതേസമയം, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിജയിക്കുമെന്ന് പോസ്റ്റുകള്‍ ടിപിസിസി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടു. വോട്ടെണ്ണലിനു മുന്നോടിയായിട്ടാണ് പോസ്റ്ററുകള്‍ പതിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും ആഘോഷങ്ങള്‍ നടക്കുകയാണെന്നും ഡിസംബര്‍ 9ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പോസ്റ്ററുകളില്‍ പറയുന്നു.തെലങ്കാനയില്‍ കോണ്‍ഗ്രസ് 75-95 സീറ്റുകള്‍ നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലു രവി ഹൈദരാബാദില്‍ പറഞ്ഞു. ബിആര്‍എസിന് 15 മുതല്‍ 20 വരെ സീറ്റുകള്‍ ലഭിച്ചേക്കും. 6-7 സീറ്റുകളില്‍ ബി.ജെ.പി ഒതുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭരണകക്ഷിയായ ബി.ആര്‍.എസും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന തെലങ്കാനയില്‍ 3 കോടി 17 ലക്ഷം വോട്ടര്‍മാര്‍മാരാണ് ഉള്ളത്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പെടെ 2290 സ്ഥാനാര്‍ഥികളാണ് തെലങ്കാനയില്‍ ജനവിധി തേടിയത്. കര്‍ഷകര്‍ക്കുള്ള ധനസഹായമടക്കം സര്‍ക്കാര്‍ ചെയ്ത ക്ഷേമ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്‍റെ പ്രഭാവവുമാണ് ബി .ആര്‍ എസിന്‍റെ തുറുപ്പുചീട്ട്.

Hot Topics

Related Articles