തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐയുടെ വൻ പ്രതിഷേധത്തിൽ വനിതാ പ്രവര്‍ത്തകരടക്കം വലിയ നിരയാണ് പ്രതിഷേധത്തിനെത്തിയത്. ബാരിക്കേഡ് ചാടിക്കടന്നെത്തിയവരെ പോലീസ് തടഞ്ഞ് പോലീസ് വാഹനങ്ങളില്‍ നീക്കി. സനാതന ധര്‍മ്മപീഠം ചെയറും ഭാരതീയ വിചാരകേന്ദ്രവും ചേര്‍ന്ന് നടത്തുന്ന സെമിനാറില്‍ ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുമ്ബോഴും പുറത്ത് പ്രതിഷേധം അലയടിച്ചു. മൂന്നോളം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പരീക്ഷാഭവന് മുകളില്‍ കയറി ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. ഇതിനിടെ വീണ്ടും കരിങ്കൊടിയുമായി വനിതാ പ്രവര്‍ത്തകര്‍ ചാടി വീണ് പ്രതിഷേധിക്കാൻ ശ്രമിച്ചു.
സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതിന് പിന്നാലെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. ഇത് പോലീസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് പ്രതിഷേധം വഴിമാറ്റി. ഗവര്‍ണര്‍ രാജ്ഭവന് അകത്തുകയറി ഗേറ്റ് അടയ്ക്കുംവരെ സമരം നടത്തുമെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ആര്‍ഷോ പറഞ്ഞു. തിരുവനന്തപുരത്ത് ജില്ലാ കമ്മിറ്റി സമരത്തിന് നേതൃത്വം നല്‍കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്.എഫ്.ഐയുടെ സമരശേഷി ഗവര്‍ണര്‍ കാണാൻ പോകുന്നതേയുള്ളൂ. നിലപാട് തിരുത്തും വരെ തുടര്സമരങ്ങളുണ്ടാവുമെന്നും ആര്‍ഷോ പറഞ്ഞു.കേരളം വേഴ്സസ് ആര്.എസ്.എസ്. എന്ന നിലയിലേക്ക് സമരം വിപുലീകരിക്കും. കേരളത്തിലെ മുഴുവൻ വിദ്യാര്‍ഥികളേയും തെരുവില്‍ ഇറക്കി പ്രതിഷേധിക്കും. സമരം ചാൻസലര്‍ക്കെതിരെ കേരളത്തിലെ പോലീസിന്റെ എണ്ണം പതിനാറായിരമാണ്. എസ്.എഫ്.ഐക്ക് മെമ്ബര്‍ഷിപ്പ് 16 ലക്ഷമാണ്. മുഴുവൻ സേനയും വന്നാലും നിലപാട് തിരുത്തുംവരെ സമരം തുടരുമെന്നും ആര്‍ഷോ പറഞ്ഞു.