ന്യൂസ് ഡെസ്ക് : ആർ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച ജൂനിയർ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നടി സ്നേഹ ശ്രീകുമാർ . അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയില്‍ കട്ടയ്ക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാൻ പറ്റുമെങ്കില്‍ ചെയ്തു കാണിക്കുകയാണ് വേണ്ടതെന്നും സ്നേഹ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.ഇവരുടെ അടുത്തു പിള്ളേരെ പഠിക്കാൻ വിടുന്ന രക്ഷിതാക്കളോട്, ദയവുചെയ്തു മക്കളുടെ ഭാവി കളയരുത്, ഇത്രേം മനുഷ്യത്വവും, മര്യാദയുമില്ലാത്ത ഒരു സ്ത്രീയെ കണ്ടുപഠിച്ചാല്‍ അത്രേം അബദ്ധം വേറൊന്നുമില്ല എന്നും സ്നേഹ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്താണ് ഇവര്‍ പറയുന്നത്??? കാക്കയുടെ നിറം എന്നൊക്കെ. നിങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പം അല്ല സ്ത്രീയെ ഇവിടെ എല്ലാർക്കും. ഒരാളെ നിറവും സൗന്ദര്യവും പറഞ്ഞു തകർക്കാൻ ഇരിക്കുന്നു വിവരമില്ലാത്ത സ്ത്രീ.. നിങ്ങള്‍ വെല്ലുവിളിക്കണ്ടത് കഴിവുകൊണ്ടും അറിവുകൊണ്ടും ആണ്, അല്ലാതെ ഇമ്മാതിരി തോന്ന്യവാസം പറഞ്ഞു കൊണ്ടല്ല..നിങ്ങള്‍ ഈ പറഞ്ഞ കലാകാരന് വേണ്ടി ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയില്‍ കട്ടയ്ക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാൻ പറ്റുമെങ്കില്‍ ചെയ്തു കാണിക്കു..
ഇവരുടെ അടുത്തു പിള്ളേരെ പഠിക്കാൻ വിടുന്ന രക്ഷിതാക്കളോട്, ദയവുചെയ്തു മക്കളുടെ ഭാവി കളയരുത്, ഇത്രേം മനുഷ്യത്വവും, മര്യാദയുമില്ലാത്ത ഒരു സ്ത്രീയെ കണ്ടുപഠിച്ചാല്‍ അത്രേം അബദ്ധം വേറൊന്നുമില്ല.. Rlv രാമകൃഷ്ണൻ എന്നകലാകാരനെ ഞങ്ങള്‍ക്കറിയാം, അത് അദ്ദേഹത്തിന്റെ നൃത്തത്തിലൂടെയാണ്,44വർഷമായി നർത്തകി എന്നു സ്വയം അവകാശപ്പെടുന്ന നിങ്ങളെ എത്രപേർക്കറിയാം???ഒന്നും ആകാൻ പറ്റാത്തതിന്റെ നിരാശ കണ്ടവന്റെ നെഞ്ചത്തല്ല തീർക്കണ്ടത്. കറുപ്പും, കാക്കയും, പെറ്റതള്ള സഹിക്കില്ല എന്നൊക്കെ പറഞ്ഞതിന് നിയമപരമായി നേരിട്ടാല്‍ സുന്ദരിക്ക് താങ്ങാൻ പറ്റില്ല.. ഈ പോസ്റ്റ് ആരെങ്കിലും ഇവരെ ഒന്ന് കാണിക്കണേ, ഒന്ന് വായിച്ചും കൊടുക്കണം..
ഒരു യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലാണു സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർഎല്‍വി രാമകൃഷ്ണനു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകള്‍. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.