മൂവി ഡെസ്ക്ക് : രജനികാന്തും അമിതാഭ് ബച്ചനും 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്നതിനാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രമാണ് ‘തലൈവര്‍ 170’.ഇപ്പോള്‍ സിനിമയിലെ താരങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചയാകാനുന്നത്. രജനികാന്ത് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ പൊലീസ് മേധാവിയായിട്ടാണ് എത്തുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ ചുരുക്കം രംഗങ്ങളില്‍ മാത്രമുള്ള കാമിയോ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ സിനിമയിലെത്തുന്നത്.
രജനികാന്തിന്റെ പൊലീസ് കഥാപാത്രത്തെ നിയന്ത്രിക്കുന്ന കഥാപാത്രമാണ് അമിതാഭ് ബച്ചന്റേത്. ഇരുവരും ഒന്നിച്ചുളള മുംബൈ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ആണെന്നാണ് റിപ്പോര്‍ട്ട്. വിക്രമിനും മാമന്നനനും ശേഷമുള്ള ഫഹദിന്റെ ചിത്രമാണ് ഇത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.