മലപ്പുറം : ആരിഫ് മുഹമ്മദ്ഖാൻ കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധനാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ.കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ പുതിയ ബാനര്‍ ഉയര്‍ത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആര്‍ഷോ.ക്ഷമയുടെ നെല്ലിപ്പലക കണ്ടുകൊണ്ടാണ് എസ്‌എഫ്‌ഐ നില്‍ക്കുന്നത്. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഉയര്‍ത്തിയത് രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ്. മുദ്രാവാക്യങ്ങള്‍ ആര്‍എസ്‌എസ് ഭയക്കുന്നതുപോലെ ഗവര്‍ണറും ഭയക്കുകയാണ്.
തിങ്കളാഴ്ച നേരം പുലരുന്നതിന് മുൻപ് നൂറുകണക്കിന് ബാനറുകള്‍ ഗവര്‍ണര്‍ക്കെതിരെ ഉയരും. സമരം അക്രമത്തിലേക്ക് കടക്കാനാണ് ഗവര്‍ണര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ എസ്‌എഫ്‌ഐ അതിന് മുതിരുന്നില്ല. ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് ആര്‍എസ്‌എസ് സ്ഥാപിച്ച ബാനര്‍ കത്തിക്കും. പോലീസ്, സുരക്ഷയുമായി ബദ്ധപ്പെട്ട കാര്യങ്ങള്‍ നോക്കിയാല്‍ മതി. കുനിയാൻ പറഞ്ഞാല്‍ കിടക്കുന്ന പോലീസുകാര്‍ ഈ കൂട്ടത്തില്‍ ഉണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരിഫ് മുഹമ്മദ് ഖാൻ വന്നിട്ട് ബാത്റൂം കഴുകിത്തരാൻ പറഞ്ഞാല്‍ പോയി കഴുകിയിട്ട് പോലീസിന്‍റെ അന്തസ് കളയുന്ന പണി എടുക്കാൻ നില്‍ക്കരുത്.അതേസമയം, ഗവര്‍ണറുടെ കോലം കത്തിച്ചതിനൊപ്പം തിങ്കളാഴ്ച ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാറിന്‍റെ ബാനര്‍ കീറിയെടുത്ത് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നും ബാനറുകള്‍ കാമ്പസില്‍ തന്നെയുണ്ടാകുമെന്നും ആര്‍ഷോ പറഞ്ഞു.