രാഷ്ട്രീയ പകപോക്കലാണ് ഉമ്മൻചാണ്ടി സര്‍ക്കാര്‍ നടത്തിയത് ; വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്യുമ്പോള്‍ തങ്ങള്‍ നോക്കിനില്‍ക്കുമെന്ന് ആരെങ്കിലും ധരിച്ചോ ! നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികരണവുമായി ഇ പി ജയരാജൻ

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി.ശിവൻകുട്ടിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനുമടക്കം ഏഴ് പ്രതികള്‍ കോടതിയില്‍ ഹാജരായി.വിചാരണ നടപടികളുടെ ഭാഗമായി തിരുവനന്തപുരം സിജെഎം കോടതിയിലാണ് പ്രതികള്‍ ഹാജരായത്. ഏകപക്ഷീയമായിട്ടാണ് ഈ കേസ് തങ്ങള്‍ക്കെതിരെ ചുമത്തിയതെന്ന് കോടതിയില്‍ ഹാജരായ ശേഷം ഇ.പി.ജയരാജൻ പ്രതികരിച്ചു. വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്യുമ്പോള്‍ തങ്ങള്‍ നോക്കിനില്‍ക്കുമെന്ന് ആരെങ്കിലും ധരിച്ചോയെന്നും ജയരാജൻ ചോദിച്ചു.

Advertisements

‘രാഷ്ട്രീയ പകപോക്കലാണ് ഉമ്മൻചാണ്ടി സര്‍ക്കാര്‍ നടത്തിയത്. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളെ ആ സര്‍ക്കാര്‍ നിരീക്ഷിച്ചില്ല. ഞങ്ങള്‍ ആരും അക്രമത്തിലേക്ക് പോയിരുന്നില്ല. നിയമസഭ നല്ല നിലയില്‍ നടത്തികൊണ്ടുപോകേണ്ട സ്പീക്കര്‍ അത് ചെയ്തില്ല. പ്രശ്നമുണ്ടാകുമ്പോള്‍ എല്ലാ കക്ഷി നേതാക്കളേയും വിളിച്ച്‌ രമ്യമായ നിലപാട് സ്വീകരിക്കും. എന്നാല്‍ ഒരു നിലപാടും സ്വീകരിക്കാതെ സ്പീക്കര്‍ ഇറങ്ങിപ്പോയി. പരിഹാസപരമായ നിലപാട് സ്പീക്കര്‍ സ്വീകരിച്ചതിന്റെ ഭാഗമായിട്ടാണ് എംഎല്‍എമാര്‍ ക്ഷുഭിതരായത്. ഈ പ്രതിഷേധത്തിന് നേര്‍ക്കാണ് യുഡിഎഫിന്റെ ആക്രമണമുണ്ടായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവര്‍ തലേന്ന് രാത്രിയില്‍ തന്നെ ആയുധങ്ങളുമായി നിയമസഭയില്‍ കടന്നുകൂടി. സംഘടിതമായി ഞങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി. വനിതാ എംഎല്‍എമാര്‍ക്ക് നേരെ കൈയേറ്റമുണ്ടായി. ഞങ്ങളുടെ വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്യുമ്പോള്‍ ഞങ്ങള്‍ നോക്കി നില്‍ക്കുമെന്ന് ആരെങ്കിലും ധരിച്ചോ..?.വനിതാ എംഎല്‍എമാര്‍ക്ക് നേരെ കൈയേറ്റം നടന്നപ്പോള്‍ തീര്‍ച്ചയായും ഞങ്ങളതിനെ പ്രതിരോധിച്ചിട്ടുണ്ട്. സംരക്ഷണം നല്‍കേണ്ട സ്പീക്കര്‍ ഡയസ് വിട്ട് പോയി. ഇങ്ങനെ ഒരരക്ഷിതാവസ്ഥ യുഡിഎഫും സ്പീക്കറും ഉണ്ടാക്കി’ ഇ.പി.ജയരാജൻ പറഞ്ഞു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.