സ്പോർട്സ് ഡെസ്ക്ക് : ചൈനയില്‍ നടക്കുന്ന പാരാ ഏഷ്യൻ ഗെയിംസില്‍ പുരുഷന്മാരുടെ 5000 മീറ്റര്‍ T11 ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം നേടി.അങ്കുര്‍ ധാമ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ്റ്റഹ്. 16:37.29 എന്ന ശ്രദ്ധേയമായ സമയത്തില്‍ ഫിനിഷ് ചെയ്യാൻ ധാമക്ക്കായി. ഇന്ത്യക്ക് ഇതോടെ 5 സ്വര്‍ണ്ണം ആയി. കസാക്കിസ്ഥാന്റെ അബ്ദുവലെവ് രണ്ടാം സ്ഥാനം നേടി ഹോങ്കോങ്ങിന്റെ ചുങ് ഫി വെങ്കലവും നേടി.
ആകെ ഇന്ത്യക്ക് ഇതോടെ 12 മെഡല്‍ ആയി. 5 സ്വര്‍ണ്ണം, 5 വെള്ളി, രണ്ട് വെങ്കലം എന്നിവയാണ് ഇന്ത്യ ഇതുവരെ നേടിയത്. പാര ഒളിമ്ബിക്സിന്റെ ആദ്യ ദിനം തന്നെ ഇത്ര മെഡലുകള്‍ നേടിയത് ഇന്ത്യക്ക് ഊര്‍ജ്ജം നല്‍കും. ഏഷ്യൻ ഗെയിംസ് പോലെ പാര ഏഷ്യൻ ഗെയിംസിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡല്‍ വേട്ട ആകും ഇന്ത്യയുടെ ലക്ഷ്യം.