ലണ്ടന്‍ : ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബ്രട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ഇസ്രയേല്‍ സന്ദര്‍ശിക്കും. ഇസ്രയേലില്‍ എത്തുന്ന ഋഷി സുനക് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുമായിയും പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായും കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിലും ഗാസയിലും ഉണ്ടായ ജീവഹാനിയില്‍ സുനക് അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ഓരോ പൗരന്റെയും മരണവും ഒരു ദുരന്തമാണ്. ഹമാസിന്റെ ഭീകരപ്രവര്‍ത്തനത്തെ തുടര്‍ന്ന് നിരവധി ജീവന് നഷ്ടപ്പെട്ടുവെന്നും സുനക് ഇസ്രയേല്‍ സന്ദര്‍ശനത്തിനു മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ചൊവ്വാഴ്ച ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനത്തില്‍ നൂറുകണക്കിന് പലസ്തീനികള്‍ കൊല്ലപ്പെട്ടു. കൂടുതല്‍ അപകടകരമായ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ ഈ മേഖലയിലെയും ലോകമെമ്ബാടുമുള്ള നേതാക്കന്മാര് ഒത്തുചേരേണ്ട നിര്‍ണായ നിമിഷമാണെന്നും സുനക് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാസയിലേക്ക് എത്രയും വേഗം മാനുഷിക സഹായം അനുവദിക്കണമെന്നും ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് പൗരന്മാര്ക്ക് മടങ്ങാന്‍ പാത ഒരുക്കണമെന്നും സുനക് ആവശ്യപ്പെടും. ഇസ്രായേലിനെതിരായ ആക്രമണത്തിനുശേഷം ഏഴ് ബ്രിട്ടീഷ് പൗരന്മാരെങ്കിലും കൊല്ലപ്പെടുകയും ഒൻപത് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് സുനകിന്റെ വക്താവ് ബുധനാഴ്ച അറിയിച്ചിരുന്നു.