ന്യൂസ് ഡെസ്ക് : കഴിഞ്ഞ ദിവസമാണ് കൂര്‍ഗിലെ മൊണ്‍ട്രോസ് ഗോള്‍ഫ് റിസോര്‍ട്ടില്‍വെച്ച് ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം നടന്നത്.യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീതാണ് മാളവികയുടെ വരൻ. സഹോദരൻ കാളിദാസ് ജയറാമിന്റെ കൈപിടിച്ച് വേദിയിലേക്ക് വരുന്ന മാളവികയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന് ശേഷം ജയറാം മകളെ കുറിച്ച് പറയുന്ന വാക്കുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഏറെ വികാരഭരിതനായിട്ടാണ് ജയറാം സംസാരിക്കുന്നത്. കുട്ടിക്കാലത്ത് മാളവികയ്ക്ക് സിൻഡ്രല്ലയുടെ കഥകളാണ് പറഞ്ഞുകൊടുക്കാറുള്ളതെന്നും ആ കഥയിലേതുപോലൊരു രാജകുമാരൻ അവളെ തേടിയെത്തിയെന്നും ജയറാം പറയുന്നു. ഇതിനിടയില്‍ വാക്കുകള്‍ കിട്ടാതെ ജയറാം വിതുമ്ബുന്നതും വീഡിയോയില്‍ കാണാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘സന്തോഷം. നന്ദി അറിയിക്കുന്നു. ഇത്തരത്തിലുള്ള ചടങ്ങുകള്‍ നമ്മള്‍ എത്രയോ മാസങ്ങള്‍ക്ക് മുൻപ് പ്ലാൻ ചെയ്യുന്നതാണ്. മനസിലൊരു സ്വപ്നംപോലെ. പ്രത്യേകിച്ച് ചക്കിയുടെ വിവാഹം എന്നുപറയുന്നത് എന്റേയും അശ്വതിയുടേയും എത്രയോ വര്‍ഷത്തെ സ്വപ്നമാണ്. മറ്റൊന്നുംകൊണ്ടല്ല, കണ്ണന് ഞാൻ കുട്ടിക്കാലത്ത് കഥകള്‍ പറഞ്ഞുകൊടുക്കാറുണ്ട്.
അവന് ഏറ്റവും ഇഷ്ടമുള്ളത് ആനക്കഥയാണ്. ഞാൻ രാത്രി എത്ര നേരം വൈകി ഷൂട്ടിങ് കഴിഞ്ഞുവന്നാലും ‘ആനക്കഥ പറ അപ്പാ’ എന്ന് പറഞ്ഞ് അവൻ കാത്തിരിപ്പുണ്ടാകും. ആനക്കഥ എന്നുവെച്ചാല്‍ പെരുമ്ബാവൂര് പണ്ട് ഞങ്ങളുടെ നാട്ടില് മദം പിടിച്ചോടിയ ഒരാന, അതിന്റെ പിറകെ ഞാനോടുന്നപോലെ എന്റെ അച്ഛൻ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്. അതിലെ കഥാപാത്രം കണ്ണനാക്കിയിട്ട് ഞാൻ അവന് പറഞ്ഞുകൊടുക്കും. അങ്ങനെ അവസാനം കണ്ണൻ പോയി ആനയെ തളച്ച് കെട്ടിയിട്ട് തിരിച്ചുവരുന്ന, അവന് വീരപരിവേഷം കിട്ടുന്ന തരത്തിലുള്ള കഥ. അപ്പോഴേക്കും അവൻ ഉറങ്ങിപ്പോകും. ചക്കിക്ക് എപ്പോഴും പറഞ്ഞുകൊടുത്തിട്ടുള്ളത് സിൻഡ്രല്ലയുടെ കഥയാണ്. ഒരിക്കല്‍ ഒരു രാജകുമാരൻ വരും എന്ന കഥ. ഭയങ്കര സുന്ദരനായിട്ടുള്ള രാജകുമാരൻ വെള്ള കുതിരവണ്ടിയില്‍ കയറി ചക്കിയെ തേടിവരും.
അങ്ങനെയുള്ള കഥകളാണ് ഒരുപാട് പറഞ്ഞുകൊടുത്തിട്ടുള്ളത്. ദൈവം അതുപോലെ ഒരു രാജകുമാരനെത്തന്നെ ചക്കിക്ക് കൊണ്ടുകൊടുത്തു. ഞങ്ങളുടെ എത്രയോ വര്‍ഷത്തെ സ്വപ്നമാണ്. രണ്ടു മൂന്ന് ദിവസമായിട്ട് ചെന്നൈയില്‍ മഴയാണ്. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകള്‍. പലര്‍ക്കും പല സ്ഥലങ്ങളില്‍ നിന്ന് വരാൻ പറ്റുന്നില്ല. അപ്പോഴൊക്കെ ഗിരീഷ് എന്റെ അടുത്തുവന്നു പറയും. ‘ധൈര്യമായിട്ടിരിക്ക്, ഗുരൂവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയായി നടക്കും’. അങ്ങനെ ഇന്ന് എല്ലാം ഗുരുവായൂരപ്പൻ ഭംഗിയാക്കി തന്നു. 2024 മെയ് മാസം മൂന്നാം തിയ്യതി ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വെച്ച് വിവാഹം നടത്താനുള്ള ഭാഗ്യവും ഞങ്ങള്‍ക്ക് ലഭിച്ചു. എല്ലാവരുടേയും എല്ലാ അനുഗ്രഹവും വേണം.’ ജയറാം പറയുന്നു.
വ്യാഴാഴ്ച്ച രാവിലെ പത്തിനും പതിനൊന്നുമിടക്കായിരുന്നു മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയ മുഹൂര്‍ത്തം. അതിനുശേഷം അടുത്ത കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമായി പാര്‍ട്ടിയും ഒരുക്കിയിരുന്നു. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുൻ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സലയുടേയും മകനാണ് നവനീത്.ക്രീം നിറത്തിലുള്ള ഓര്‍ഗൻസ ലഹങ്കയായിരുന്നു മാളവികയുടെ ഔട്ട്ഫിറ്റ്. പോള്‍ക ഡോട്ട് ഡിസൈനോട് കൂടിയ ഫുള്‍ സ്ലീവ് ബ്ലൗസാണ് ഇതിനൊപ്പം തിരഞ്ഞെടുത്തത്. പാവാടയിലും ബ്ലൗസിലും മെറൂണ്‍ നിറത്തിലുള്ള ഡിസൈനാണ് നല്‍കിയത്. ക്രീം നിറത്തിലുള്ള ദുപ്പട്ടയില്‍ വലിയ മെറൂണ്‍ നിറത്തിലുള്ള പൂവിന്റെ ഡിസൈനും നല്‍കിയിരുന്നു.
ഇതിനൊപ്പം ഹെവി ഡിസൈനിലുള്ള ചോക്കറും ഹാങിങ് കമ്മലുകളും വളകളും തിരഞ്ഞെടുത്തു. മുല്ലപ്പൂ വെച്ച്, ബണ്‍ ഹെയര്‍സ്റ്റൈലാണ് മുടിയില്‍ പരീക്ഷിച്ചത്. ക്രീം നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത കുര്‍ത്തയും മുണ്ടുമായിരുന്നു നവനീതിന്റെ വേഷം. വെള്ള ഫുള്‍സ്ലീവ് ഗൗണ്‍ ധരിച്ചാണ് മാളവിക പാര്‍ട്ടിക്കെത്തിയത്. കറുപ്പ് സ്യൂട്ടായിരുന്നു നവനീതിന്റെ ഔട്ട്ഫിറ്റ്.
മഞ്ഞയും ഓഫ് വൈറ്റും ചേര്‍ന്ന തീമിലുള്ള വസ്ത്രങ്ങളാണ് വിവാഹനിശ്ചയത്തില്‍ മറ്റു കുടുംബാംഗങ്ങള്‍ ധരിച്ചത്. മഞ്ഞ നിറത്തിലുള്ള കുര്‍ത്തയായിരുന്നു കാളിദാസിന്റെ വേഷം. മഞ്ഞ സാരിയാണ് കാളിദാസിന്റെ ഭാവി വധു തരിണി തിരഞ്ഞെടുത്തത്. ക്രീം നിറത്തിലുള്ള എംബ്രോയ്ഡറി സാരി പാര്‍വതിയെ കൂടുതല്‍ സുന്ദരിയാക്കി. ഓഫ് വൈറ്റ് നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമാണ് ജയറാം ധരിച്ചത്.