ന്യൂസ് ഡെസ്ക് : പത്താം ക്ലാസ് തോറ്റവര്‍ക്കും സ്ഥിര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം. കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള കാര്‍ഷിക ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് പുതിയ റിക്രൂട്ട്മെന്റ്.ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയവരാണ് നിങ്ങളെങ്കില്‍ പ്യൂണ്‍, റൂം അറ്റന്റന്റ്, നൈറ്റ് വാച്ച്മാന് എന്നീ തസ്തികകളിലേക്ക് അപേക്ഷ നല്‍കാം.കേരള പി.എസ്.സി വഴി നേരിട്ടുള്ള റിക്രൂട്ട്മെന്റാണ് നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ അപേക്ഷ നല്‍കാവുന്നതാണ്.
തസ്തിക & ഒഴിവ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ പ്യൂണ്‍, റൂം അറ്റന്റന്റ്, നൈറ്റ് വാച്ച്മാന് ഒഴിവുകള്‍.
കേരളത്തിലുടനീളം ആകെ 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കാറ്റഗറി നമ്പര്‍: 696/2023
പ്രായപരിധി
18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. 02011983 നും 01012005നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അവസരം. ഒബിസി, എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗക്കാര്‍ക്ക് വയസിളവുണ്ടായിരിക്കും.
യോഗ്യത
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.
സൈക്കിള്‍ ഓടിക്കാന്‍ അറിഞ്ഞിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 16,550 രൂപ മുതല്‍ 42,950 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്
കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ മുഖേന അപേക്ഷ നല്‍കാം. (https://www.keralapsc.gov.in/) https://thulasi.psc.kerala.gov.in/thulasi/
അപേക്ഷിക്കുന്നതിന് മുമ്ബ് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.