സ്ത്രീധന കേസുകൾ ഈ ജില്ലയിലാണ് കൂടുതൽ ! സ്ത്രീധനത്തിന്റെ പേരിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത ജില്ല ഇത്

ന്യൂസ് ഡെസ്ക് : സ്ത്രീധനം ആവശ്യപ്പെട്ടാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന, 1961ല്‍ പാര്‍ലമെന്റ് പാസാക്കിയ ശക്തമായ നിയമമുള്ളപ്പോഴാണ് സ്ത്രീധനത്തിന്റെ പേരിലുള്ള ദാരുണ മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.വിസ്മയ, ഉത്ര, തുഷാര, പ്രിയങ്ക, അര്‍ച്ചന, സുചിത്ര… പേരുകള്‍ മാത്രമാണ് മാറുന്നത്. സ്ത്രീധന ആര്‍ത്തിയുടെ ഇരകളാണ് ഇവരെല്ലാം. 

Advertisements

ഉള്ളതെല്ലാം വിറ്റുപെറുക്കിയും കൊള്ളപ്പലിശയ്ക്ക് കടമെടുത്തും മകള്‍ക്ക് എടുത്താല്‍ പൊങ്ങാത്ത സ്ത്രീധനം കൊടുത്ത് കെട്ടിച്ചയച്ച്‌ കടക്കെണിയിലായ കുടുംബങ്ങള്‍ ലക്ഷക്കണക്കിനുണ്ടാവും. കൊട്ടക്കണക്കിന് സ്ത്രീധനം കൊടുക്കാനില്ലാത്തതിനാല്‍ തന്റെ സ്നേഹം നിരാകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനിയായ ഡോ.ഷഹനയാണ് സ്ത്രീധന വിപത്തിന്റെ ഒടുവിലത്തെ ഇര.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസുകള്‍ കൂടുതല്‍ തിരുവനന്തപുരത്ത് 

ഒരു പതിറ്റാണ്ടിനിടെ, കമ്മിഷനില്‍ ഏറ്റവുമധികം സ്ത്രീധനപീഡനക്കേസുകളുണ്ടായത് തിരുവനന്തപുരത്താണ്. 11വര്‍ഷത്തിനിടെ 447കേസുകള്‍. ഇതില്‍ 330ഉം തീര്‍പ്പാക്കി. ഗാര്‍ഹികപീഡനവും സ്ത്രീപീഡനവും കൂടുതലുള്ളതും ഇവിടെയാണ്. കാസര്‍കോട്ടാണ് സ്ത്രീധനപീഡനം കുറവ്. സ്ത്രീപീഡനക്കേസുകള്‍ കുറവ് വയനാട്ടിലും- 11വര്‍ഷത്തിനിടെ 126കേസുകള്‍ മാത്രം. വനിതാകമ്മിഷനില്‍ ലഭിച്ച പരാതികള്‍ തുലോം കുറവാണെന്ന് പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

2016മുതല്‍ 2020വരെ 15,143 സ്ത്രീധനപീഡനക്കേസുകളാണ് പൊലീസ് രജിസ്റ്റര്‍ചെയ്തത്. സ്ത്രീധനപീഡനം കാരണം 66മരണങ്ങളുമുണ്ടായി. മാതാപിതാക്കളുടെ സ്വത്തില്‍ പെണ്‍കുട്ടിക്കും തുല്യാവകാശമുണ്ടാകണം. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു നിയമം രാജ്യത്തില്ല. മാതാപിതാക്കള്‍ ഇഷ്ടമുള്ളവര്‍ക്ക് സ്വത്ത് കൊടുക്കാമെന്ന നിലവിലെ സ്ഥിതി ഇല്ലാതായാലേ സ്ത്രീധനം ഇല്ലാതാക്കാനാവൂ എന്ന് നിയമവിദഗദ്ധര്‍ പറയുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.