കാസർകോട് : കേന്ദ്രസർക്കാരിനെ പേടിക്കാതെ സുഖമായി കിടന്നുറങ്ങുന്ന ഏക എൻ.ഡി.എ. ഇതര മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഒത്തുകളിയാണ് അതിനുപിന്നിലെന്നും എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. നരേന്ദ്രമോദിക്കു മുന്നില്‍ കവാത്ത് മറക്കുന്ന മുഖ്യമന്ത്രി ഗവർണറോട് ഏറ്റുമുട്ടുന്നതില്‍ എന്ത് ധാർമികതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരേ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി.യും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര ‘സമരാഗ്നി’ കാസർകോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ ഒരാള്‍ ഗാരന്റിയുമായി ഇറങ്ങിയിരിക്കുകയാണ്. 10 കൊല്ലം ഈ നാടിനെ കബളിപ്പിക്കാൻ പ്രഖ്യാപിച്ച ഗാരന്റികളെക്കുറിച്ചു പറഞ്ഞശേഷം മതി പുതിയ ഗാരന്റികള്‍. നാടിനെ വിഭജിക്കാനുള്ള ഇത്തരം തട്ടിപ്പുകളില്‍ ജനങ്ങള്‍ വീഴില്ലെന്ന് ബി.ജെ.പി. മനസ്സിലാക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കത്തിയെരിയുന്ന മണിപ്പുരില്‍ പോകാൻ നേരമില്ലാത്തയാള്‍ പത്തുദിവസത്തിനുള്ളില്‍ രണ്ടുപ്രാവശ്യം തൃശ്ശൂരില്‍ വന്നു. തൃശ്ശൂരങ്ങ് എടുക്കാൻവേണ്ടിയിട്ടാണെന്നാണ് പറയുന്നത്. ആ പൂതി മനസ്സില്‍വെച്ചാമതി. എത്രപ്രാവശ്യം മോദി വന്നാലും കേരളത്തില്‍ ബി.ജെ.പി.യുടെ അക്കൗണ്ട് തുറക്കാൻ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.