പുലിമടയില്‍ ചെന്ന് ഈഡിപ്പേടിയില്ലാതെ പുലികളെ നിർഭയം നേരിടുന്ന സഖാവ് ; ജോൺ ബ്രിട്ടാസിന് അഭിനന്ദവുമായി കെ ടി ജലീൽ

തിരുവനന്തപുരം : രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ പ്രശംസിച്ച്‌ കെ ടി ജലീല്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാജ്യസഭയിലെ പ്രസംഗത്തിന് പിന്നാലെയാണ് മുൻമന്ത്രിയുടെ അഭിനന്ദനം.കേന്ദ്ര സർക്കാറിനെതിരെ രൂക്ഷമായ വിമർശനമുന്നയിക്കുന്ന ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പുലിമടയില്‍ ചെന്ന് ഈഡിപ്പേടിയില്ലാതെ പുലികളെ നിർഭയം നേരിടുന്ന സഖാവ് ജോണ്‍ ബ്രിട്ടാസ്, നിങ്ങളില്‍ അഭിമാനിക്കുന്നു- കെ ടി ജലീല്‍ കുറിച്ചു. 

Advertisements


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഗാന്ധിജിയുടെ രാമനാണ് ഞങ്ങളുടെ രാമൻ. നാഥുറാം ഗോഥ്സെയിലെ റാമാണ് നിങ്ങളുടെ രാമൻ. നിങ്ങളീ രാജ്യത്തെ ഇരുണ്ട യുഗത്തിലേക്കാണ് കൊണ്ടുപോകുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ “മീഡിയ” ഇല്ല, “മോഡിയ”യാണ് ഉള്ളത്. ദൈവത്തിൻ്റെ പ്രാണപ്രതിഷ്ഠയല്ല, കഷ്ടപ്പെടുന്ന മനുഷ്യരുടെ പ്രാണപ്രതിഷ്ഠയാണ് രാജ്യത്ത് നടത്തേണ്ടത്. പ്രധാനമന്ത്രി പുരോഹിതൻ്റെ വേഷം കെട്ടുകയാണോ, അതോ പുരോഹിതൻ പ്രധാനമന്ത്രിയുടെ വേഷം കെട്ടുകയാണോ ചെയ്യുന്നത്?”. പുലിമടയില്‍ ചെന്ന് ഈഡിപ്പേടിയില്ലാതെ പുലികളെ നിർഭയം നേരിടുന്ന സഖാവ് ജോണ്‍ ബ്രിട്ടാസ്. Proud of You.

Hot Topics

Related Articles