ന്യൂസ് ഡെസ്ക് : ബോളിവുഡിന് ഏറെയിഷ്ടമുള്ള താരമാണ് അന്നുമിന്നും കാജോള്‍. പ്രണയിനിയുടെ വേഷത്തില്‍ മാത്രമല്ല വില്ലന്‍ വേഷങ്ങളിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കാന്‍ കാജോളിന് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് അഭിനേത്രി തന്റെ 49-ാം ജന്മദിനം ആഘോഷിച്ചത്. ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണ് നടിക്ക് ഒരു പ്രത്യേക ആശംസയും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഒരു പ്രത്യേക നന്ദി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് തന്റെ വലിയ ജന്മദിന കേക്കിന്റെ ഒരു കാഴ്ച പങ്കുവെച്ചാണ് താന്‍ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു എന്ന് താരം കുറിച്ചത്.
”ഈ മുറിയും ഈ ദിവസവും ഒരുപാട് സ്നേഹവും ചിരിയും അനുഗ്രഹങ്ങളും എനിക്ക് പേരിടാൻ പോലും കഴിയാത്ത എല്ലാ നല്ല കാര്യങ്ങളും കൊണ്ട് നിറഞ്ഞിരുന്നു .. എനിക്ക് പറയാൻ കഴിയുന്നത് ഞാൻ ഭാഗ്യവതിയാണ്, ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്, ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്… എല്ലാവരോടും എന്നെ സ്നേഹിക്കുന്ന എല്ലാവര്ക്കും നന്ദി… ആ സനേഹം ഇന്നലെ എനിക്ക് അത് അനുഭവപ്പെട്ടു.. എന്റെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും… എന്റെ അതിമനോഹരമായ ആരാധകര്‍ക്ക് .. നിങ്ങളെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു ….” എന്നാണ് താരം ചിത്രം പങ്കുവച്ച് കുറിച്ചത്. ചിത്രത്തില്‍ കാജോളിന്റെ മുഖം മങ്ങിയെങ്കിലും ഫോണില്‍ ചിരിച്ചു കൊണ്ട് സംസാരിക്കുന്നതും, വാനില കേക്ക് മേശപ്പുറത്ത് വച്ചിരിക്കുന്നതും കാണാം.