ഉപദ്രവകാരികളായ വന്യജീവികളെ ഉൻമൂലനം ചെയ്യുന്നതിനു നിയമഭേദഗതി കൊണ്ടുവരണം ; പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം : സംസ്ഥാനത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തില്‍ ഉപദ്രവകാരികളായ വന്യജീവികളെ ഉൻമൂലനം ചെയ്യുന്നതിനു നിയമഭേദഗതി കൊണ്ടുവരണമെന്നു നിയമസഭ പ്രമേയത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വനം മന്ത്രി എ.കെ.ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കി.

Advertisements

കാട്ടുപന്നിയെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ 62-ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നു പ്രമേയത്തില്‍ പറയുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര നിയമം കാലാനുസൃതമായി ഭേദഗതി ചെയ്ത് വന്യജീവി ആക്രമണം തടയുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) എ വകുപ്പ് പ്രകാരം വൈല്‍ഡ് ലൈഫ് വാർഡനു നല്‍കിയിട്ടുള്ള എല്ലാ അധികാരങ്ങളും അടിയന്തരനടപടികള്‍ സ്വീകരിക്കാൻ കഴിയുന്നവിധം ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർമാർക്കു നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. നിലവിലെ നിയമങ്ങളില്‍ കേന്ദ്രം ഭേഗഗതി വരുത്താത്ത സാഹചര്യത്തിലാണു സംസ്ഥാനം പ്രമേയം പാസാക്കിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.