കൊച്ചി : വ്യവസായ സൗഹൃദമല്ലെന്ന പ്രതീതി തിരുത്താന്‍ ഏഴു വര്‍ഷം കൊണ്ട് കേരളത്തിനു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്.കേന്ദ്ര സര്‍ക്കാരിന്റെ ‘ഈസ് ഓഫ് ഡൂയിംഗ്’ റാങ്കിങ്ങില്‍ ഇക്കാലയളവ് കൊണ്ട് കേരളം 15ാം സ്ഥാനത്തെത്തി.
ലോകത്തെ പ്രമുഖ കമ്പനികള്‍ കേരളത്തെ തേടിയെത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി നഗരത്തിന്റെയും കേരളത്തിന്റെയാകെയും അഭിമാനമായ കൊച്ചി മെട്രോയുടെ വികസനം അതിവേഗം പൂര്‍ത്തിയാവുകയാണ്. എസ്.എന്‍ ജംഗ്ഷനില്‍ നിന്നും അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേയ്ക്ക് മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഴു മാസം പിന്നിട്ട കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ഇതുവരെ ഉപയോഗിച്ചത് 12.5 ലക്ഷത്തില്‍ അധികം ആളുകളാണ്. അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട വാട്ടര്‍ മെട്രോ സര്‍വീസ് വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ടെര്‍മിനലുകളുടെ നിര്‍മ്മാണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്. 1136.83 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിനുള്ള പരിഹാരമാകുന്നതിനൊപ്പം വലിയ തോതില്‍ ടൂറിസം സാധ്യതകളെ വളര്‍ത്തുകയും ചെയ്യുന്നു.
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഈയടുത്ത് ഉദ്ഘാടനം ചെയ്ത ഐബിഎം സോഫ്റ്റ്വെയര് ലാബില്‍ മാത്രം ഒരു വര്‍ഷം കൊണ്ട് 1000 ഓളം ആളുകള്‍ക്ക് ജോലി ലഭിച്ചു. ടാറ്റ എലക്സിയുമായി കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ ധാരണാപത്രം ഒപ്പിട്ടു. 8 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി ബില്‍ഡിംഗ് കൈമാറി. ഇവിടെ ഇപ്പോള്‍ ഏകദേശം 3500 എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്നു.
കളമശ്ശേരിയില്‍ കിന്‍ഫ്രയുടെ 30 ഏക്കറില്‍ ഇലക്ട്രോണിക് മാനുഫാക്ചറിങ്ങ് യൂണിറ്റുകള്‍ അടങ്ങുന്ന നെക്സ്റ്റ് ഹൈടെക്ക് പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചു. പദ്ധതി പൂര്‍ണമാകുന്നതോടെ 4000 പേര്‍ക്ക് ജോലി ലഭിക്കും. ലുലു ഫുഡ് പ്രോസസ്സിംഗ് ആലപ്പുഴയില്‍ അരൂരില്‍ 150 കോടി രൂപയുടെ ഭക്ഷ്യ സംസ്കരണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.കളമശ്ശേരിയില്‍ കിന്‍ഫ്രയുടെ 10 ഏക്കറില്‍ പൂര്‍ത്തിയാവുന്ന ഫുഡ് പ്രോസസിംഗ് യൂണിറ്റ് നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഭക്ഷ്യസംസ്കരണ മേഖലയില്‍ അത്യാധുനിക മെഷിനറികളുമായി യൂറോപ്പ്, അമേരിക്കന്‍ മാര്‍ക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ചോയ്സ് ഗ്രൂപ്പ് കൊച്ചിയില്‍ മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു.