കോട്ടയം : കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡിലെ യാത്രാദുരിതത്തിന് അറുതിവരുത്തുവാന്‍ നഗരസഭ അധികൃതര്‍ തയ്യാറാകണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡിലൂടെയുള്ള യാത്രക്കാരുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാത്ത നഗരസഭയുടെ അനാസ്ഥ അവസാനിപ്പിക്കണം. പഴയ ബസ് സ്റ്റാന്‍ഡ് പൊളിച്ചു മാറ്റിയിട്ട് നാളിത് വരെയായിട്ടും പുതിയ സ്റ്റാന്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. പൊളിച്ചുമാറ്റിയ ബസ്റ്റാന്‍ഡിലൂടെ ബസ്സുകള്‍ കടത്തിവിടാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ വാഹനങ്ങള്‍ കടത്തിവിടുന്നതോടെ ഇവിടെയുള്ള അപകട സാധ്യതയും വര്‍ദ്ദിക്കുകയാണ്. തിരുനക്കര ബസ്സ് സ്റ്റോപ്പ് എന്ന ഒരു ബോര്‍ഡ് മാത്രമാണ് നിലവില്‍ ഇവിടെ സ്ഥാപിച്ചിട്ടുളളത്. യാത്രക്കാര്‍ക്കായി ഇരിപ്പടവും കാത്തിരിപ്പ് കേന്ദ്രവും ഉള്‍പ്പടെ മതിയായ സൗകര്യങ്ങള്‍ ഒരുക്കപുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഇവ അടിയന്തിരമായി പരിഹരിക്കുക എന്ന ആവശ്യവുമായാണ് നിലവില്‍ കോട്ടയം ബ്ലോക്ക് കമ്മിറ്റി രംഗത്ത് എത്തിയിരിക്കുന്നത്. നഗരസഭയുടെ അനാസ്ഥ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.