കോട്ടയം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസ്സോസിയേഷൻ നേതൃത്വത്തിൽ കോട്ടയത്ത് കൂട്ട ധർണ സംഘടിപിച്ചു. കോട്ടയത്ത് കളക്ട്രേറ്റിന് മുമ്പിൽ നടന്ന ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ട്രെയിനിംഗ് പീരിഡ് ആനുകൂല്യവും, നാലാം ഗ്രേഡ് ആനുകൂല്യം എല്ലാവർക്കും ലഭ്യമാക്കുക, പെൻഷൻ അരിയർ പൂർണ്ണമായി അനുവദിക്കുക, ഡി എ കുടിശിക ഉടൻ അനുവദിക്കുക, അരിയർ പൂർണ്ണമായി പണമായി അനുവദിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, പുതിയ ശബള കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കേരള സ്റ്റേറ്റ് പോലീസ് പെൻഷൻ വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ സമരം ആരംഭിച്ചിരിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി കോട്ടയത്ത് കളക്ടറേറ്റിന് മുമ്പിൽ കൂട്ട ധർണ നടന്നു. മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ എസ് പി പി ഡബ്ല്യു എ കോട്ടയം ജില്ലാ പ്രസിഡന്റ് പി.ഡി രാധാകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി ആർ.രവികുമാർ, മണികണ്ഠൻ നായർ, ജില്ലാ സെക്രട്ടറി മോൻസി കെ.ജെ, ജില്ലാ ട്രഷറർ കെ.എൻ രമേശൻ, എറണാകുളം ജില്ലാ സെക്രട്ടറി പോൾ ജോസ്, പത്തനംതിട്ട ജില്ലാ സെക്രട്ടറി റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ സമരത്തിൽ പങ്കെടുത്തു.