കോട്ടയം : ജാഗ്രത ന്യൂസ് വാർത്ത ഫലം കണ്ടു കോട്ടയം അയ്മനം പൂന്ത്രക്കാവ് ജംഗ്ഷനിൽ അപകടകരമായ രീതിയിൽ നിന്ന മരക്കൊമ്പുകൾ മുറിച്ച് മാറ്റി പിഡബ്ല്യുഡി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ജാഗ്രത ന്യൂസ് കോട്ടയം അയ്മനം പൂന്ത്രക്കാവ് കവലയിൽ അപകടകരമായ രീതിയിൽ മരങ്ങൾ നിൽക്കുന്ന വാർത്ത പുറത്തുവിടുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അപകടകരമായ രീതിയിൽ റോഡിലേക്ക് നിന്ന മരത്തിന്റെ കൊമ്പുകൾ മുറിച്ചത്.
ഇവ സമീപത്തുള്ള കടകൾക്കും പൂന്ത്രക്കാവ് ക്ഷേത്രത്തിനും വലിയ രീതിയിലുള്ള അപകട ഭീഷണി തീർത്തിരുന്നു.പലതവണ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും ആരും തന്നെ മരം മുറിക്കുന്നത്തിനോ ചില്ലകൾ മുറിക്കാനോ വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്ന് നാട്ടുകാർ പരാതി പറഞ്ഞിരുന്നു.ദിവസേന 70ലധികം സ്കൂൾ വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. കൂടാതെ സ്കൂളിലേക്കും ഓഫീസുകളിലേക്കും പോകാനായി നിരവധി യാത്രക്കാരാണ് പൂന്ത്രക്കാവ് ജംഗ്ഷനെ ആശ്രയിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കനത്ത മഴയിലും കാറ്റിലും ആടി ഉലയുന്ന മരങ്ങൾ പ്രദേശവാസികൾക്കും നാട്ടുകാർക്കും വലിയ അപകട ഭീഷണിയായി നിലനിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജാഗ്രതാ ന്യൂസ് ഈ വാർത്ത പുറത്തുവിടുന്നത്.2022 ൽ പൂന്ത്രക്കാവ് ജംഗ്ഷനിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് സമീപത്തുള്ള അമ്പലത്തിനും കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.