കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലിലെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് മെഡിക്കൽ കോളേജ് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിൽ സമാപിച്ചു. ശേഷം ചേർന്ന യോഗത്തിൽ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് അബൂബക്കർ , എസ്എഫ്ഐ നേതാക്കളായ മുഹമ്മദ് ആദിൽ , ഹാരിസ് ഹുസൈൻ ,യൂണിറ്റ് പ്രസിഡൻ്റ് നവനീത് എന്നിവർ സംസാരിച്ചു.
ഇത് ഒരു സൂചനാ സമരം മാത്രമാണ് എന്നും ഹോസ്റ്റലിലെ വിഷയങ്ങൾ പരിഹരിച്ചില്ല എങ്കിൽ കൂടുതൽ സമരവുമായി മുന്നോട്ട് വരുമെന്നും ഭാരവാഹികൾ പറഞ്ഞു. ഹോസ്റ്റലിലെ കോൺക്രീറ്റ് പാളികൾ തകർന്ന് താഴെ വീഴാറായ നിലയിലാണ് നിലവിൽ ഉള്ളത്. അതിന് പരിഹാരം കാണുന്ന വരെ സമരവുമായി മുന്നോട്ട് പോകാനാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് എന്നും അവർ പറഞ്ഞു.