അമിത വേഗത്തിലെത്തിയ പോലീസ് ബസ് ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ചു ; കോട്ടയം റ്റി. ബി റോഡിലുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാർ രക്ഷപെട്ടത് തലനാരിഴക്ക് 

കോട്ടയം : കോട്ടയം നഗരത്തിൽ വാഹനാപകടം. അമിത വേഗത്തിലെത്തിയ പോലീസ് ബസ് റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റ്റി ബി റോഡിൽ 5 മണിയോടെയാണ് അപകടം. എ ആർ ക്യാമ്പിലെ ബസ് ആണ് നഗരത്തിൽ അപകടം വിതച്ചത്. ഡീഡൽ അടിച്ച ശേഷം മടങ്ങുമ്പോളായിരുന്നു അപകടം. തിരുനക്കര മൈതാനം ഭാഗത്തു നിന്നും കെ എസ് ആർ ടി സി റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന ബസ് റ്റി ബി റോഡിൽ അൽ സമദ് ജ്വല്ലറിക്ക് മുമ്പിൽ എത്തിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ ബസ് ഇടിച്ചു തെറിപ്പിച്ചു.

Advertisements

4 ബൈക്കുകളാണ് ബസ് ഇടിച്ചു തെറിപ്പിച്ചത്. ഇതിൽ 2 ബൈക്കുകൾക്ക് ഏകദേശം പൂർണമായും തകർന്നു. സേട്ട് ജുമാ മസ്ജിദ് പള്ളിയിലെത്തിയ യുവാവിന്റെ യൂണികോൺ ബൈക്കാണ് തകർന്നത്. നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു. ഇയാൾ പരിഭ്രാന്തിയിലായിരുന്നു. റ്റി ബി റോഡിൽ ഫുട്ട്പാത്തിൽ കച്ചവടം നടത്തിയിരുന്ന വ്യാപാരി ബസ് ഇടിക്കാതെ തലനാരിഴക്കാണ് രക്ഷ പെട്ടത്. അമിത വേഗത്തിലെത്തിയ ബസ് ഇടിക്കാതെ കാൽനട യാത്രികനും സാഹസികമായി രക്ഷപെട്ടു. അപകടത്തെ തുടർന്ന് നഗരത്തിൽ ഗതാഗതം തടസപ്പെട്ടു. കോട്ടയം ട്രാഫിക് സ്റ്റേഷനിൽ നിന്നും പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles