വൈക്കം : വൈക്കം വെച്ചൂർ ഇടയാഴം ചെമ്പഴന്തി കുടുംബയൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ശ്രീനാരായണജ്ഞാനോത്സവം ശ്രദ്ധേയമായി. ശനിയാഴ്ച വൈകുന്നേരം 6.30ന് രാജുപാരയിൽ, ചെമ്മനത്തുകര കനകാംബരൻ മാസ്റ്റർ എന്നിവർ ചേർന്ന് ജ്ഞാനദീപ പ്രകാശനം നടത്തി. തുടർന്ന് എസ് എൻ ഡി പി യോഗം യുത്ത് മൂവ്മെൻ്റ് കേന്ദ്ര സമിതി അംഗം കോട്ടയംബിബിൻഷാൻപ്രഭാഷണം നടത്തി. ശാഖാ യോഗം പ്രസിഡൻ്റ് ജയകുമാർ ചക്കാല, കൃപൻ വലിയതുതിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
ഞായറാഴ്ച വൈകുന്നേരം 5.30ന് 9നും 13 നും മധ്യേ പ്രായമുള്ളവർക്കായി ക്വിസ് മൽസരം നടത്തി. 6.30ന് ശാഖ സെക്രട്ടറി റെജിമോൻ വാക്കേടത്ത്, ശാഖ വൈസ് പ്രസിഡൻ്റ് ജിനിനടുമുറി എന്നിവർ ചേർന്ന് ജ്ഞാനദീപ പ്രകാശനം നിർവഹിച്ചു. 6.45ന് ശിവഗിരി മഠത്തിലെസ്വാമി പ്രബോധ തീർഥ പ്രഭാഷണം നടത്തും. 8.45ന് സമ്മാനദാനം നടത്തി.യൂണിറ്റ് ചെയർമാൻ റെജിമോൻ, കൺവീനർ ലിപുനരാജേഷ് തുമ്പോടിത്തറ തുടങ്ങിയവർ നേതൃത്വം നൽകി.