റാബിസ് ഫ്രീ കേരള ; പേവിഷ വിമുക്ത കേരളം പദ്ധതി കോട്ടയത്തേക്ക് വ്യാപിപ്പിക്കുന്നു:ഉദ്ഘാടനം 2025 ഫെബ്രുവരി 14ന്

കോട്ടയം : കോട്ടയത്തെ റാബിസ് ഫ്രീ കേരള പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 ഫെബ്രുവരി 14 ന് രാവിലെ 10 മണിക്ക് കോട്ടയം കെ സി മാമ്മൻമാപ്പിള ഹാളിൽ ബഹുമാനപ്പെട്ട കേരള മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ബഹു. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന സഹമന്ത്രി അഡ്വക്കേറ്റ് ജോർജ് കുര്യൻ നിർവഹിക്കും.ബോർഡ്(എൻ.ഡി.ഡി.ബി)ന്റെ സഹോദര ദേശീയ ക്ഷീരവികസന സ്ഥാപനമായ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് (ഐ.ഐ.എൽ)ന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതി (സി.എസ്.ആർ ) യുടെ ഭാഗമായി കേരള സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണവകുപ്പും ,കമ്പാഷൻ ഫോർ അനിമൽസ് വെൽഫെയർ അസോസിയേഷൻ (കാവ) നുമായി സഹകരിച്ച് റാബിസ് ഫ്രീ കേരള പദ്ധതി കോട്ടയം ജില്ലയിലേക്ക് വ്യാപിപ്പിക്കുന്നത്.ശാസ്ത്രീയവും സുസംഘടിതവുമായ സമീപനത്തിലൂടെ പേവിഷബാധ ഇല്ലാതാക്കുകയും പൊതുജന സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

Advertisements

പ്രസ്തു‌ത ചടങ്ങിൽ കോട്ടയം എംപി അഡ്വക്കേറ്റ് കെ ഫ്രാൻസിസ് ജോർജ്, കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണ‌ൻ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, ജില്ലാ കളക്‌ടർ ജോൺ വി സാമുവൽ ഐ.എ.എസ്, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ട‌ർ ആസിഫ് കെ യൂസഫ് ഐ.എ.എസ്, ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാൻ ഡോ. മിനേഷ് സി ഷാ, ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ ഡോ. കെ ആനന്ദ് കുമാർ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. മനോജുകുമാർ പി കെ എന്നിവർ സംബന്ധിക്കും

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.