കോട്ടയം : ളാക്കാട്ടൂർ എ.ജി.എം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പെരുന്തേനീച്ച കൂടുകൂട്ടിയത് ആശങ്കയുണ്ടാക്കി. പരീക്ഷാ ദിവസമായതിനാൽ വളരെ കരുതലോടെയാണ് മാനേജ്മെൻ്റും ജീവനക്കാരും അപകട സാധ്യതയില്ലാതെ കുട്ടികളെ സുരക്ഷിതരാക്കിയത്.സ്കൂൾ സമയത്തിനു ശേഷംപൂഞ്ഞാർ സ്വദേശി ജോഷി തേനീച്ചയെ തുരത്തി.കഴിഞ്ഞ ആഴ്ച ളാക്കാട്ടൂരിൽത്തന്നെ ഒരു വീട്ടിലും പെരുന്തേനീച്ച കൂടുകൂട്ടിയിരുന്നു.
Advertisements