പാലാ : നിത്യോപയോക സാധനങ്ങളുടെ വിലക്കറ്റത്തിൽ കേരളം ഇന്ത്യയിൽ ഒന്നാമതെത്തിയിരിക്കുക ആണെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.തിരുവോണക്കാലത്തെങ്കിലും വിപണിയിൽ ഇടപെട്ട് വില നിയന്ത്രിക്കാൻ സർക്കാർ തയാറകണമെന്നും സജി ആവശ്യപ്പെട്ടു.തൃണമൂൽ കോൺഗ്രസ് പാലാ നിയോജക മണ്ഡലം നേതൃയോഗം പാലാ ടോംസ് ചെമ്പറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
Advertisements
നിയോജക മണ്ഡലം ചീഫ് കോർഡിനേറ്റർ ടോമി താണോലിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ചീഫ് കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ, സംസ്ഥാന സമിതി അംഗം അൻസാരി ഈരാറ്റുപേട്ട, വിപിൻ രാജു ശൂരനാടൻ, സി.ജി. ബാബു, വി.കെ. സന്തോഷ് , സാബു കല്ലാച്ചേരിൽ , സന്തോഷ് മൂക്കാലിക്കാട്ട്, കെ.എം. കുര്യൻ കണ്ണംകുളം, കെ. രാഘവൻ, ഷാജി താഴത്തുകുന്നേൽ എന്നിവർ പ്രസംഗിച്ചു.