സിഎംഎസ് കോളേജിൽ ജില്ലാതല മോഡൽ പാർലമെന്റ് നാളെ

കോട്ടയം : സി എം എസ് കോളേജ് കോട്ടയവും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല മോഡൽ പാർലമെന്റ് നാളെ രാവിലെ 10.30ന് സിഎംഎസ് കോളേജിൽ നടക്കും.കോളേജ് എഡ്യൂക്കേഷണൽ തിയേറ്ററിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ കേരള സർക്കാർ പാർലമെന്ററി കാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി ഐ.എ.എസ് മുഖ്യപ്രഭാഷണം നിർവഹിക്കുന്നു. ശേഷം ഉച്ചക്ക് 2.30ന് ഗ്രേറ്റ്‌ ഹാളിൽ വെച്ച് ജില്ലാതല മോഡൽ പാർലമെന്റ് മത്സരം നടക്കും.

Advertisements

Hot Topics

Related Articles