കോട്ടയം : സമൂഹ ശാസ്ത്രപരമായ സമ്പൂർണ്ണ അറിവിൻ്റെ അവലോകനവും ചിന്താശക്തിയുടെ പൊതു പരിക്ഷണവുമെന്ന നിലയിൽ കോട്ടയം സിഎംഎസ് കോളേജ് സോഷ്യോളജി ആൻഡ് റിസർച്ച് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മൂന്നാമത് പ്രൊഫ. ഐ മേരി ഇൻ്റർ കോളേജ് ക്വിസ് മത്സരം (3/02/2025) തിങ്കളാഴ്ച രാവിലെ 10 മണിക്ക് സിഎംഎസ് കോളേജ് എഡ്യൂക്കേഷണൽ തീയേറ്ററിൽ നടന്നു.മുൻ സോഷ്യോളജി വിഭാഗം മേധാവിയും അധ്യാപികയുമായിരുന്ന പ്രൊഫ. ഐ മേരി യുടെ സ്മരണാർത്ഥം സംസ്ഥാന തലത്തിൽ സോഷ്യോളജി വിഷയടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഏക ഇൻ്റർ കോളേജ് ക്വിസ് മത്സരമായിരുന്ന ഇത് തുടർച്ചയായി മൂന്നാമത്തെ തവണയാണ് നടക്കുന്നത്. ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ.ജോൺസൺ.എം.എം പരിപാടി ഉദ്ഘാടനം നിർവഹിച്ചു.ക്വിസ് മാസ്റ്റർ ഡോ.സിബിൻ മാത്യൂ മത്സരം നിയന്ത്രിക്കുകയുണ്ടായി. കേരളത്തിലെ വിവിധ കോളജുകളിൽ നിന്ന് പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്ന് ഒന്നാം സ്ഥാനം നേടി വിജയികളായ അഞ്ജന അരുൺകുമാർ & റിയ ആൻഡ്രൂ ( ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ്,തിരുവനന്തപുരം) എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. അലീന വി കെ & പൂജ ലക്ഷ്മി എസ് (എസ്.എച്ച് കോളേജ് തേവര ) രണ്ടാം സ്ഥാനവും ഡോണ റോയ് & ലക്ഷ്മി സുരേഷ് ( ബിസിഎം കോളേജ് കോട്ടയം) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികളായ വിദ്യാർത്ഥികളെ സിഎംഎസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. റീനു ജേക്കബ് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.