കോട്ടയം ഭഷ്യമേള നടത്തുന്നത് ഒരു സമൂഹത്തെ മുഖ്യധാരയിൽ എത്തിക്കാനുള്ള പ്രവർത്തനം : ഡോ. ശശി തരൂർ എം പി

കോട്ടയം : കോട്ടയം റൗണ്ട് ടേബിൾ 121 ൻ്റെ ഭക്ഷ്യമേള പിന്നാക്കം നിൽക്കുന്ന ഒരു സമൂഹത്തെ മുഖ്യധാരയിൽ എത്തിക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നതെന്ന് ഡോ. ശശി തരൂർ എം പി പറഞ്ഞു. കോട്ടയം നാഗമ്പടം മൈതാനത്ത് നടന്ന റൗണ്ട് ടേബിൾ 121 ൻ്റെ ഭക്ഷ്യമേളയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റൗണ്ട് ടേബിൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടത്തുന്ന സ്പർശ് റൗണ്ട് ടേബിൾ സ്കൂളിന് വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിന് വേണ്ടിയാണ് ഭക്ഷ്യമേള നടത്തുന്നത്. എന്നാൽ , ഇത് വെറുമൊരു ഫണ്ട് ശേഖരണം മാത്രമല്ല സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്താൻ സാധിക്കാത്ത ഒരു വിഭാഗത്തെ മുന്നിൽ എത്തിക്കാനുള്ള പ്രവർത്തനം കൂടിയാണ്. ഒരാൾ ബുദ്ധിമുട്ടുന്നത് ആ സമൂഹത്തെ മുഴുവൻ ബാധിക്കും. ഒരാളും ബുദ്ധിമുട്ട് അനുഭവിക്കരുത് എന്നത് ആ സമൂഹത്തിൻ്റെ ഉത്തരവാദിത്വം ആണ്.

Advertisements

സമുഹത്തിലെ ദുർബലരായവരെ സഹായിക്കുക എന്നത് നമ്മുടെ കടമ അല്ല , അത് ഉത്തരവാദിത്വം ആണ്. എല്ലാവരും ഒന്നിച്ച് ജീവിക്കണം എന്നതാണ് ലോകത്തിൻ്റെ ആവശ്യം. മനുഷ്യൻ്റെ ഭാവിയാണ് ഒന്നിടുള്ള ജീവിതമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം റബർ റൗണ്ട് ടേബിൾ 121 ചെയർമാൻ ചിൻ്റു കുര്യൻ ജോയി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സീ ഫയർ സൊല്യൂഷൻ യു എസ് എ എം ഡി വിനു കുരുവിള , സ്പർശ് റൗണ്ട് ടേബിൾ സ്കൂൾ പ്രിൻസിപ്പൽ ബീന , റൗണ്ട് ടേബിൾ ഏരിയ വൺ ചെയർമാൻ ജബരീഷ് , റൗണ്ട് ടേബിൾ ഏരിയ സെവൻ ചെയർമാൻ റഗുലൻ , റൗണ്ട് ടേബിൾ ഏരിയ വൺ എ എസ് ടി ഐസക്ക് തോമസ് , റൗണ്ട് ടേബിൾ ഏരിയ വൺ ചെയർപേഴ്സൺ പൂജ രോഹിത് , കോട്ടയം റബർ റൗണ്ട് ടേബിൾ 121 സെക്രട്ടറി ആൻസൻ അലൻ , കൺവീനർ നിതിൻ ചെറി അലക്സ് , ലേഡീസ് സർക്കിൾ 86 ചെയർപേഴ്സൺ ശിൽപ ചിൻ്റു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles