ന്യൂസ് ഡെസ്ക് : തന്റെ വീട്ടില്‍ പണ്ട് കാലത്ത് ആചരിച്ചിരുന്ന തൊട്ടുകൂടായ്മ സമ്പ്രദായങ്ങളില്‍ അഭിമാനം കണ്ടെത്തി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍. വര്‍ണാശ്രമ വ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിക്കാര്‍ക്ക് മണ്ണില്‍ കുഴികുത്തി ഭക്ഷണം നല്‍കിയിരുന്ന രീതിയെയാണ് വളരെ സ്വാഭാവിക സംഭവമെന്ന മട്ടില്‍ കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. കൃഷ്ണകുമാറിന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് തൊട്ടുകൂടായ്മയെ ന്യായീകരിക്കുന്ന പരാമര്‍ശം നടത്തിയത്.
പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പുകഴ്ത്തി പറയുന്നതിനിടെയാണ് തന്റെ വീട്ടില്‍ പണ്ട് പണിക്കാര്‍ക്ക് കഞ്ഞി കൊടുത്തിരുന്നത് മണ്ണില്‍ കുഴികുത്തിയായിരുന്നു എന്ന കാര്യം ഓര്‍ത്തെടുക്കുന്നത്. പണിയെടുത്ത് കുഴഞ്ഞ് വരുന്ന പണിക്കാര്‍ ചേമ്പല വിരിച്ച മണ്ണിലെ കുഴിയില്‍ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്ന കാഴ്ച ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരുമെന്നാണ് ബിജെപി നേതാവിന്റെ വാക്കുകള്‍. അഞ്ചുമാസം മുൻപുള്ള ദൃശ്യങ്ങള്‍ ആയിരുന്നെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോഴാണ് ഇത് ചര്‍ച്ചയായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊച്ചിയിലെ ഹോട്ടല്‍ മാരിയറ്റില്‍ താമസിക്കുമ്ബോള്‍ പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി ഉണ്ടായിരുന്നു. അതുകണ്ടപ്പോള്‍ ഉണ്ടായ ഓര്‍മകളെക്കുറിച്ചാണ് കൃഷ്ണകുമാര്‍ വിവരിക്കുന്നത്. മണ്ണില്‍ പണിയെടുത്തിരുന്നവര്‍ക്ക് കുഴികുത്തി ഭക്ഷണം നല്‍കിയിരുന്നത് ഇപ്പോഴും വ്ലോഗിനുള്ള കണ്ടന്റ് ആകുന്നതിനെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ പലരും രംഗത്തെത്തിയിരുന്നു.