ന്യൂസ് ഡെസ്ക് : ഗവി ടൂര്‍ പാക്കേജ് ഹിറ്റ് ആക്കിയത് കെഎസ്‌ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ്. വിജയകരമായി നൂറു കണക്കിന് ഗവി യാത്രകളാണ് ബജറ്റ് ടൂറിസം നടപ്പാക്കിയത്.കോടമഞ്ഞും കാടും മഴയും ഒക്കെ കൊണ്ട് അണക്കെട്ടുകളും വ്യൂ പോയിന്‍റുകളും ആസ്വദിച്ച് പോകാവുന്ന ഒരു യാത്ര തന്നെയാണ് കെഎസ്‌ആർടിസി ഒരുക്കുന്നത്. വന്യമൃഗ സ്നേഹിയാണെങ്കിലും പച്ചപ്പും പ്രകൃതി സൗന്ദര്യവും കണ്ടാല്‍ മതിയെങ്കിലും സാഹസിക യാത്രയാണെങ്കിലും ഗവി ബെസ്റ്റ് ചോയിസ് തന്നെയാണ്.
കെഎസ്‌ആർടിസി വിവിധ ഡിപ്പോകളില്‍ നിന്നായി ദിവസേന ഗവിയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കാറുണ്ട്. പ്ലാനിങ്ങോ വലിയ യാത്രാ ചെലവോ ഒന്നുമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്ത് കയ്യുംവീശി ഗവിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ബജറ്റ് ടൂറിസത്തോളം മികച്ച പാക്കേജ് വേറേയില്ല.ഏറ്റവും ചെലവ് കുറഞ്ഞ ഗവിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് കെഎസ്‌ആർടിസിയുടെ ഗവി ടൂർ പാക്കേജ്. ഗവിയിലേക്കുള്ള വാഹന പ്രവേശനത്തെക്കുറിച്ചോ പ്രവേശന ടിക്കറ്റിനെക്കുറിച്ചോ ഒന്നും ആശങ്കപ്പെടാതെ വളരെ എളുപ്പത്തില്‍ പോയി വരാൻ സാധിക്കുന്നതാണ് ഈ ടൂർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യാത്രയ്‌ക്കിടയിലെ ഭക്ഷണം (പ്രഭാത ഭക്ഷണം, അത്താഴം) ത്തിന്‍റെ നിരക്ക് യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്. ഉച്ചഭക്ഷണം പാക്കേജിന്‍റെ ഭാഗമായി ലഭിക്കും. പ്രവേശന ഫീസിലെ വർധനവുണ്ടായാല‍് അതും യാത്രക്കാർ വഹിക്കേണ്ടതാണ്.കേരളത്തിലെ 57 ഡിപ്പോകളില്‍ നിന്നും ഗവിയിലേക്ക് ബജറ്റ് ടൂർ ഒരുക്കുന്നുണ്ട്. കാസർകോഡ് ഒഴികെയുള്ള ജില്ലകളില്‍ നിന്ന് ഗവി പാക്കേജുകള്‍ ലഭ്യമാണ്.
തിരുവനന്തപുരം സിറ്റി, നെയ്യാറ്റിൻകര, പാപ്പനംകോട്, വിതുര, വെള്ളറട, വെള്ളനാട്, പാറശാല, കിളിമാനൂർ, ആറ്റിങ്ങല്‍, കൊല്ലം, കുളത്തൂപ്പുഴ, കൊട്ടാരക്കര, ചേർത്തല, കരുനാഗപ്പള്ളി, അടൂർ, പുനലൂർ, ചാത്തന്നൂർ, ആര്യങ്കാവ്, പത്തനംതിട്ട, കോന്നി, തിരുവല്ല, ഹരിപ്പാട്, ചെങ്ങന്നൂർ, കായംകുളം, മാവേലിക്കര, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ, എടത്വാ, പാലാ, കോട്ടയം, വൈക്കം, പൊൻകുന്നം, ചങ്ങനാശേരി, തൊടുപുഴ, കൂത്താട്ടുകുളം, കോതമംഗലം, ചാലക്കുടി, ഇരിഞ്ഞാലക്കുട, നിലമ്ബൂർ, പെരിന്തല്‍മണ്ണ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, താമരശേരി, കണ്ണൂർ എന്നീ ഡിപ്പോകളില്‍ നിന്നാണ് ഗവി പാക്കേജുകള്‍ ലഭ്യം.