കോട്ടയം : കോട്ടയം മണിപ്പുഴ എം സി റോഡിൽ നിപ്പോൺ ടൊയോട്ട സർവീസ് സെന്ററിന് മുന്നിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തിരുവല്ല സ്വദേശിയായ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.ഒപ്പമുണ്ടായിരുന്ന മകൾക്കും ഓട്ടോ ഡ്രൈവർക്കും നിസ്സാര പരിക്കുകൾ.തിരുവല്ല കവിയൂർ സ്വദേശി പെണ്ണമ്മയ്ക്ക് (76) ആണ് പരിക്കേറ്റത്. അപകടത്തിൽ പെണ്ണമ്മയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന മകൾ സുവർണ്ണയ്ക്ക് കാലിന് സാരമായ പരിക്കുകൾ ഏറ്റു.ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോട് കൂടിയായിരുന്നു അപകടം. തിരുവല്ലയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി വന്നതിനുശേഷം തിരികെ പോകുംവഴിയാണ് അപകടമുണ്ടായത്.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന അമ്മയ്ക്കും മകൾക്കും ആണ് അപകടത്തിൽ പരിക്കേറ്റത്.അമ്മ പെണ്ണമ്മയ്ക്ക് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത് ഇവർക്കൊപ്പം ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർ മണിക്കുട്ടനും സാരമായ പരിക്കുകൾ ഉണ്ട്.ഇവരെ ഉടൻതന്നെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അപകടത്തെ തുടർന്ന് കോട്ടയം മണിപ്പുഴ എം സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.