വൈക്കം : വൈക്കത്ത് നാളെയും (18-12-2024) 19നുമായി നടക്കുന്ന കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷൻ 40-ാമത് കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. സമ്മേളനത്തിനു മുന്നോടിയായി കെ എസ്എസ്പിഎ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചരണ പരിപാടികള്‍ നടത്തി.നാളെ വൈകുന്നേരം 4.30ന് വൈക്കം ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം എഐസിസി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും.
19ന് രാവിലെ കെ എസ് എസ് പി എ അംഗങ്ങള്‍ പങ്കെടുക്കുന്ന പ്രകടനത്തിന് ശേഷം എസ് എന്‍ ഡി പി ഓഡിറ്റോറിയത്തിൽ നടക്കുന്ന വാര്‍ഷിക സമ്മേളനം എഐസി സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പരിപാടി വിശദീകരിച്ച പത്രസമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ബി.ഐ. പ്രദീപ് കുമാര്‍ ,ജില്ലാ പ്രസിഡന്റ് പി.കെ. മണിലാല്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ.എന്‍.ഹര്‍ഷകുമാര്‍, പി.വി.സുരേന്ദ്രന്, എം.കെ. ശ്രീരാമചന്ദ്രന്, സി. അജയകുമാര്‍, എന്നിവര്‍ പങ്കെടുത്തു