കോട്ടയം : കോട്ടയത്തിന്റെ ക്രിസ്മസ് കാഴ്ചകൾക്ക് നവ്യാനുഭവം സമ്മാനിക്കുന്ന കോട്ടയം ‘ബോൺ നത്താലെ’യുടെ നാലാം സീസൺ ഡിസംബർ 7 ശനിയാഴ്ച നടക്കും. മുൻ വർഷങ്ങളിലെ പോലെ 5000 ത്തോളം ക്രിസ്മസ് പാപ്പാമാരാണ് ഇത്തവണ പങ്കെടുക്കുന്നത്.ഡിസംബർ 7 ശനിയാഴ്ച വൈകുന്നേരം 4.30ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിക്കും.ബോൺ നത്താലെ’യുടെ നാലാം സീസണിലാണ് ഡിസംബർ ഏഴിന് തുടക്കമാകുന്നത്.മുൻവർഷങ്ങളിൽ നിരവധി ആളുകളുടെ പിന്തുണ ബോൺ നത്താലെയ്ക്ക് ലഭിച്ചിട്ടുണ്ട്. പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന വിളംബര ജാഥ മനോരമ ജംഗ്ഷൻ വഴി തിരുനക്കര മൈതാനത്താണ് സമാപിക്കുന്നത്.തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറും.സ്കൂൾ കുട്ടികളുടെയും കോളേജ് വിദ്യാർത്ഥികളുടെയും വലിയ പങ്കാളിത്തം ആണ് മുൻ വർഷങ്ങളിൽ ബോൺ നത്താലെയ്ക്ക് ലഭിച്ചിട്ടുള്ളത്.